ദലിത് പ്രവര്‍ത്തകനെ മാവോവാദിയാക്കി പോലിസ് തട്ടിക്കൊണ്ടുപോയി
കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി തറക്കല്ലിട്ട മണ്ഡല്‍ അണക്കെട്ടിനെതിരായ പ്രക്ഷോഭത്തിനാണ് ദലിത് ആക്ടിവിസ്റ്റ് നരേഷ് ഭുയന്‍ നേതൃത്വം നല്‍കിയത്
ഗര്‍വ: ഡാമിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് ദലിത് ആക്ടിവിസ്റ്റിനെ പോലിസ് തട്ടിക്കൊണ്ട് പോയതായി ബന്ധുക്കളുടെ ആരോപണം. ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ വര്‍ഷം നരേന്ദ്ര മോദി തറക്കല്ലിട്ട മണ്ഡല്‍ അണക്കെട്ടിനെതിരായ പ്രക്ഷോഭത്തിനാണ് ദലിത് ആക്ടിവിസ്റ്റ് നരേഷ് ഭുയന്‍ നേതൃത്വം നല്‍കിയത്. വീട്ടിലെത്തിയ പോലീസ് ചോദ്യം ചെയ്യലിനായി താനയിലേക്ക് കൊണ്ടുപോവുകയിരുന്നു. എന്നാല്‍ മാവോവാദി ബന്ധം ആരോപിച്ച് കേസ് ചാര്‍ജ് ചെയ്‌തെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
2019 മെയ് 14 നാണ് ജാര്‍ഖണ്ഡിലെ ദലിത് ആക്ടിവിസ്റ്റ് നരേഷ് ഭുയനെ ഗര്‍വ ജില്ലയിലെ ഭണ്ഡാറിലെ തന്റെ വീട്ടില്‍ നിന്നും പോലിസ് കസ്റ്റഡിയില്‍ എടുത്തത്. ബന്ധുക്കളും സഹപ്രവര്‍ത്തകരും അന്വേഷിച്ച് ചെന്നെങ്കിലും നരേഷിനെ കാണിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാതെ നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയുമാണെന്നും ജാര്‍ഖണ്ഡ് ജനാധികാര്‍ മഹാസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭാരതീയ ഭുയന്‍ വികാസ് പരിഷത്തിന്റെ സജീവ അംഗമാണ് നരേഷ് ഭുയന്‍. ദലിതരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നരേഷ് ബിര്‍സ ഹൗസിങ് അഴിമതിക്കെതിരേയും പ്രക്ഷോഭം നയിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ബിജെപി സര്‍ക്കാര്‍ 6000 ലധികം ആദിവാസി ദലിത് പ്രവര്‍ത്തകരെയാണ് വിചാരണ കൂടാതെ തടവിലിട്ടിരിക്കുന്നതെന്നും നരേഷിന്റെ മോചനം ആവശ്യപ്പെട്ടുകൊണ്ട് ജെജെഎം പുറത്തിറക്കിയ പ്രസ്താവന ആരോപിക്കുന്നു.
വടക്കന്‍ കോയല്‍ നദിയില്‍ നിര്‍ക്കുന്ന മണ്ഡല്‍ ഡാമിനെതിരായ പ്രക്ഷോഭത്തില്‍ നരേഷ് ഭുയന്‍ ശ്രദ്ധേയമായ പങ്കാളിത്തം നടത്തിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് 2019 ജനുവരി 5 ന് അണക്കെട്ടിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നടത്തുന്നത്. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 46 ഗ്രാമങ്ങളിലെ ജനങ്ങളെ സര്‍ക്കാര്‍ കുടിയൊഴിപ്പിക്കും. ആയിരക്കണക്കിന് ദലിത്, ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നഷ്ടപ്പെടുകയും ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍ മുറിച്ചുമാറ്റപ്പെടുകയും ചെയ്യും.
RELATED STORIES
നബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTദുബയ് വിമാനത്താവളത്തില്‍ യാത്ര ചെയ്യാന്‍ ഇനി പാസ്പോര്‍ട്ട് വേണ്ട
21 Sep 2023 1:47 PM GMTചാംപ്യന്‍സ് ലീഗ് ആരവങ്ങള്‍ക്ക് ഇന്ന് തുടക്കം
19 Sep 2023 9:50 AM GMTസ്നേഹത്തിന് ഭാഷയുണ്ട്
15 Sep 2023 6:28 AM GMT'ഗോദി മീഡിയ'കളെ ബഹിഷ്കരിക്കാന്‍ 'ഇന്‍ഡ്യ'
14 Sep 2023 8:48 AM GMT