ജെസിക്കാ ലാല്‍ കൊലക്കേസ് പ്രതി മനു ശര്‍മ ജയില്‍മോചിതനായി

ന്യൂഡല്‍ഹി: പ്രമാദമായ ജെസീക്കാ ലാല്‍ കൊലക്കേസ് പ്രതി മനു ശര്‍മയുടെ ജീവപര്യന്തം കാലാവധി പൂര്‍ത്തിയാക്കി ജയില്‍മോചിതനായി. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്നാണ് മറ്റു 18 തടവുകാരോടൊപ്പെ തിങ്കളാഴ്ച ഇദ്ദേഹത്തെ വിട്ടയച്ചത്. അവലോകന ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരം മനു ശര്‍മയെ മോചിപ്പിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കുകയായിരുന്നു.
1999 ഏപ്രില്‍ 30ന് ഒരു പാര്‍ട്ടിയില്‍ വച്ച് മോഡല്‍ ജെസീക്ക ലാലിനെ വെടിവച്ചുകൊലപ്പെടുത്തിയതിനാണ് മനു ശര്‍മ ശിക്ഷിക്കപ്പെട്ടത്. 2018ല്‍ ജെസീക്ക ലാലിന്റെ സഹോദരി സബ്രീനാ ലാല്‍ മനു ശര്‍മയോട് ക്ഷമിച്ചതായും മോചിക്കപ്പെടുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നും പറഞ്ഞിരുന്നു. അദ്ദേഹം ജയിലില്‍ നല്ല ജോലി ചെയ്യുന്നുണ്ടെന്നാണ് വിശ്വാസം. ഇതെന്റെ നെഞ്ചില്‍ നിന്ന് ഒരു ഭാരമാണ്. എനിക്ക് ഇപ്പോള്‍ സമാധാനം തോന്നുന്നു' എന്നാണ് മോചനത്തെ കുറിച്ച് സബ്രീനാ ലാല്‍ എന്‍ഡിടിവിയോട് പറഞ്ഞത്.
RELATED STORIES
കണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്‍, ഇതിനേക്കാള്‍ ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT