Sub Lead

മഞ്ചേശ്വരം കോഴക്കേസ്: പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ മാതാവ് തിരിച്ചറിഞ്ഞു

മഞ്ചേശ്വരം കോഴക്കേസ്: പണം നല്‍കിയത് സുനില്‍ നായിക്കെന്ന് സുന്ദരയുടെ മാതാവ് തിരിച്ചറിഞ്ഞു
X

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന നേതാവ് സുനില്‍ നായ്ക്ക് തന്നെയെന്ന് സുന്ദരയ്യയുടെ മാതാവ് ബേഡ്ച്ചി തിരിച്ചറിഞ്ഞു.

സുനില്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാര്‍ച്ച് 21ന് വീട്ടിലെത്തിയതെന്നും ഇവര്‍ കേസന്വേഷിക്കുന്ന കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിനു മൊഴി നല്‍കി. അതേസമയം, താന്‍ പണം നല്‍കിയിട്ടില്ലെന്ന നിലപാട് സുനില്‍ നായ്ക്ക് ആവര്‍ത്തിച്ചു. സുന്ദരയുടെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും താന്‍ പണം നല്‍കിയിട്ടില്ലെന്നാണ് സുനില്‍ നായ്ക്ക് പറയുന്നത്. ഇതോടെ സുന്ദരയുടെ മാതാവ് ബേഡ്ച്ചിയേയും ബന്ധു അനുശ്രീയേയും ക്രൈംബ്രാഞ്ച് സംഘം ഓഫിസിലെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് പണം നല്‍കിയത് സുനില്‍ നായിക്ക് തന്നെയാണെന്ന് ബേഡ്ച്ചി വ്യക്തമാക്കിയത്. സുന്ദരയുടെ മാതാവിന്റെ വെളിപ്പെടുത്തതിന്റെ അടിസ്ഥാനത്തില്‍ സുനില്‍ നായിക്കിനെ പോലിസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ മല്‍സരിച്ച മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ് പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സുന്ദരയെ പണവും മൊബൈല്‍ ഫോണും നല്‍കിയും ഭീഷണിപ്പെടുത്തിയും പത്രിക പിന്‍വലിപ്പിച്ചെന്നാണ് കേസ്.

Manjeswaram bribery case: Sundara's mother realizes that the money was paid by Sunil Naik


Next Story

RELATED STORIES

Share it