Sub Lead

മണിലാലിന്റെ കൊലപാതകം: ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശമില്ല; മുഖ്യമന്ത്രിയെയും തള്ളി പോലിസ്

സിപിഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മണിലാലിന്റെ കൊലപാതകം: ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശമില്ല; മുഖ്യമന്ത്രിയെയും തള്ളി പോലിസ്
X

കൊല്ലം: കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മണിലാലിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയെ തള്ളി പോലിസ്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് പോലിസ് എഫ്‌ഐആറിലും റിമാന്‍ഡ് റിപോര്‍ട്ടിലും പറയുന്നത്. കൊലപാതക കാരണം വ്യക്തി വൈരാഗ്യമാണ്. ആര്‍എസ്എസിന്റെ പങ്കിനെക്കുറിച്ച് പരാമര്‍ശമില്ലാതെയാണ് റിപോര്‍ട്ട്.

സഞ്ചാരികളെ റിസോര്‍ട്ടിലേക്ക് കൊണ്ടുവരുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. അശോകന്‍ മണിലാലിനെ അസഭ്യം പറഞ്ഞ ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് റിപോര്‍ട്ടില്‍ പറയുന്നത്.

ഞായറാഴ്ച രാത്രിയാണ് മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായ മണിലാലിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് സിപിഎം നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെയാണ് സിപിഎം പ്രവര്‍ത്തകന്‍ മണിലാലിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 110 ദിവസത്തിനുള്ളില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകരെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മണിലാലിനെ കൊലപ്പെടുത്തിയ ബിജെപിയ്ക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടിരുന്നു. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുള്ള ബിജെപി കോണ്‍ഗ്രസ് ശ്രമത്തെ സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാന്‍ കഴിയണം. കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറി ആധുനിക സമൂഹത്തിന് അപമാനമായ ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും തക്കതായ മറുപടി നല്‍കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it