Sub Lead

ധാരാവിയിലെ കൊവിഡ് ബാധിതന്റെ മരണം; കെട്ടിടം സീല്‍ ചെയ്തു, രോഗം കണ്ടെത്തിയത് മരണശേഷം

കൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.

ധാരാവിയിലെ കൊവിഡ് ബാധിതന്റെ മരണം; കെട്ടിടം സീല്‍ ചെയ്തു, രോഗം കണ്ടെത്തിയത് മരണശേഷം
X

മുംബൈ: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരവിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചത് മഹാരാഷ്ട്രയെ വന്‍ ഭീതിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ഡല്‍ഹി നിസാമുദ്ദീനിലെ മര്‍കസില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത ബാലികാ നഗറില്‍ നിന്നുള്ള 56കാരനാണ് മരിച്ചത്. കൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹവും നിസാമുദ്ദീനില്‍ പോയിരുന്നുവെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് ഏഴ് പേരെ നിരീക്ഷണത്തിലായിക്കിയിട്ടുണ്ട്. ഇവരെ വ്യാഴാഴ്ച പരിശോധനയ്ക്കു വിധേയമാക്കും. മരിച്ച വ്യക്തി താമസിച്ചിരുന്ന ധാരവിയുടെ പുനര്‍വികസന ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് അധികൃതര്‍ സീല്‍വച്ചിട്ടുണ്ട്.

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 23ന് ഇദ്ദേഹം മുംബൈയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി. മാര്‍ച്ച് 29 ന് നില വഷളായതോടെ സയനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിച്ച ഇടത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങള്‍ സീല്‍ ചെയ്തു. നിസാമുദീനില്‍ നിന്നെത്തിയ മൂന്ന് പേര്‍ കൂടി തെലങ്കാനയില്‍ കൊവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോര്‍പ്പറേഷന്‍. മരിച്ചയാള്‍ താമസിച്ചിരുന്ന കെട്ടിടവും സീല്‍ ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബന്ധുക്കളായ ഏഴ് പേരെ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. മുംബൈയിലെ നാല് ചേരികളില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മാത്രം മുംബൈയില്‍ മലയാളിയടക്കം നാല് പേരാണ് മരിച്ചത്. സംസ്ഥാനത്ത് മരണസംഖ്യ 16 ആയി. 335പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 1828 ആയി. 41 പേരാണ് ഇതുവരെ മരിച്ചത്. ഇന്നലെ മാത്രം 437പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയിലേതടക്കം മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.

300ലധികം കോവിഡ് 19 കേസുകളില്‍ മുംബൈയില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ധാരവിയില്‍ വൈറസ് ബാധ കടുത്ത ആശങ്കയുണ്ടാക്കുന്നു. വൃത്തിഹീനമായ പാതകള്‍, ഇടുങ്ങിയ കുടിലുകള്‍, തുറന്ന അഴുക്കുചാല്‍ എന്നിവയാള്‍ ചുറ്റപ്പെട്ട അഞ്ചു ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 10 ലക്ഷത്തിലധികം പേരാണ് താമസിക്കുന്നത്.

Next Story

RELATED STORIES

Share it