Sub Lead

ജാമിഅ വിദ്യാര്‍ഥി റാലിക്കു നേരെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്ക് (വീഡിയോ)

ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്ഘട്ടിലേക്ക് സമാധാനപൂര്‍വം റാലിയായി നീങ്ങിയ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ രാം പഥ് ഗോപാല്‍ എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ജാമിഅ വിദ്യാര്‍ഥി റാലിക്കു നേരെ വെടിവയ്പ്; വിദ്യാര്‍ഥിക്ക് പരിക്ക് (വീഡിയോ)
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയ്ക്കു പുറത്തു നടന്ന പ്രതിഷേധത്തിനിടെ വെടിവയ്പ്. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ രാജ്ഘട്ടിലേക്ക് സമാധാനപൂര്‍വം റാലിയായി നീങ്ങിയ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നേരെ രാം പഥ് ഗോപാല്‍ എന്നയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഡല്‍ഹി പോലിസിന്റെ വന്‍ സന്നാഹത്തിന് മുന്നില്‍ നിന്നാണ് അക്രമി പ്രകോപനമൊന്നുമില്ലാതെ വെടിയുതിര്‍ത്തത്. അക്രമിയെ പിന്നീട് പോലിസ് കസ്റ്റഡിയിലെടുത്തു. കൈക്ക് വെടിയേറ്റ ജാമിഅ വിദ്യാര്‍ഥി ശഹാദത്ത് ആലം ഹോളി ഫാമിലി ആശുപത്രിയില്‍ ചികില്‍സയിലാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാത്മ ഗാന്ധിയുടെ 72ാം ചരമവാര്‍ഷികദിനത്തില്‍ സിഎഎയ്‌ക്കെതിരായ പ്രതിഷേധ ഭാഗമായി രാജ്ഘട്ടിലേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. 'യേ ലോ ആസാദി' (ഇതാ പിടിച്ചോ സ്വാതന്ത്ര്യം), ഹിന്ദുസ്ഥാന്‍ സിന്ദാബാദ്, ഡല്‍ഹി പോലിസ് സിന്ദാബാദ്' എന്നു ആക്രോശിച്ചുകൊണ്ട് രാം പഥ് ഗോപാല്‍ വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവയ്ക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.

ഡിസംബര്‍ 15ന് ജാമിയ സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനു നേരെ ഡല്‍ഹി പോലിസ് വന്‍ അതിക്രമം അഴിച്ചുവിടുകയും അനുവാദമില്ലാതെ സര്‍വകലാശാലയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it