യുവതി മുറിയില്‍ പത്ത് വര്‍ഷം അടച്ചിട്ട സംഭവം; മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.
പാലക്കാട്: നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷമായി മുറിയില്‍ അടച്ചിട്ട സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കേരള വനിതാ കമ്മിഷന്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.
സാജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരേ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്.
വാതിലില്‍ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. അതേസമയം, സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗണ്‍സിലിങ് നല്‍കാനും നിര്‍ദ്ദേശമുണ്ട്.
നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാന്‍ സ്വന്തം വീട്ടില്‍ പത്തുവര്‍ഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്. കുടുംബത്തോടൊപ്പം താമസിക്കുന്ന റഹ്മാന്‍ മറ്റാരും അറിയാതെയാണ് സാജിതയെ മുറിയില്‍ ഒളിപ്പിച്ചത്.
മൂന്ന് മാസം മുമ്പ് കാണാതായ റഹ്മാനെ കഴിഞ്ഞദിവസം സഹോദരന്‍ വഴിവക്കില്‍ വച്ച് തിരിച്ചറിഞ്ഞ് പോലിസിലറിയിച്ചപ്പോഴാണ് സംഭവത്തിലെ ചുരുളഴിയുന്നത്. 19ാം വയസ്സിലാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. കാണാതായതിനു പിന്നാലെ ഏറെ അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. റഹ്മാനെ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്ന് പോലിസിന് തുമ്പുണ്ടാക്കാനായില്ല. തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം പെണ്‍കുട്ടിയെക്കുറിച്ചുള്ള ഓര്‍മകള്‍ വീട്ടുകാരടക്കം മറന്നു തുടങ്ങിയതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ വീണ്ടും കണ്ടെത്തുന്നത്.
RELATED STORIES
പഠനം ആയാസകരമാക്കാന് ഏതാനും ടിപ്പുകള്
22 Jun 2022 2:54 PM GMTഹയര് സെക്കണ്ടറി: വയനാട് ജില്ലയില് ഒന്നാമനായി അശ്മില് അഹമ്മദ്
22 Jun 2022 9:29 AM GMTവീണ്ടും എ പ്ലസ് തിളക്കത്തില് മലപ്പുറം ജില്ല; 86.80 ശതമാനം വിജയം
21 Jun 2022 1:22 PM GMTപോലിസ് ട്രെയിനിങ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്ററില് പുതിയ...
19 Jun 2022 8:07 AM GMTഎംഇഎസ് മമ്പാട് കോളജില് ഡിഗ്രി/ഇന്റഗ്രേറ്റഡ് പ്രവേശന നടപടികള്ക്ക്...
17 Jun 2022 10:41 AM GMTഎംജി സര്വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള് മാറ്റി
15 Jun 2022 3:10 PM GMT