ഉറക്കെ പാട്ടുവച്ച 40കാരനെ അയല്‍വാസി തല്ലിക്കൊന്നു
മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.
മുംബൈ: ഉറക്കെ പാട്ടുവച്ചതിന് 25കാരന്‍ അയല്‍വാസിയായ നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ യുവാവ് നിരന്തരം ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തിനെതുടര്‍ന്ന് പ്രകോപിതനായ യുവാവ് 40കാരനായ സുരേന്ദ്രകുമാര്‍ ഗുന്നാറുമായി അടിപിടി ഉണ്ടാവുകയും തുടര്‍ന്ന് കൊല്ലപ്പെടുകയുമായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.
സുരേന്ദ്രകുമാര്‍ അയാളുടെ കുടിലിന് പുറത്ത് ഇരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി എന്നായാള്‍ അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു.
തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസിയിലെ കൊലപാതക വകുപ്പ് ഉള്‍പ്പെടെയുള്ളവ ചുമത്തി യുവാവിനെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.
RELATED STORIES
മക്കയില്‍ ഇഫ്താര്‍ സുപ്രയിലേക്ക് കാര്‍ ഇടിച്ചുകയറി മലപ്പുറം സ്വദേശി...
22 March 2024 4:17 AM GMTപേരാമ്പ്ര അനു കൊലക്കേസ്: പ്രതിയെ നാലുദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടു
19 March 2024 8:26 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ്: ആശങ്കകളകറ്റാതെ മസ്റ്ററിങ് നടത്തരുത്- എസ്...
15 March 2024 4:46 PM GMTചോദ്യംചെയ്യലിനിടെ സ്റ്റേഷനില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ച സംഭവം; രണ്ട്...
12 March 2024 3:23 PM GMTമലപ്പുറത്ത് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; മര്‍ദ്ദനമെന്ന്...
12 March 2024 6:58 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പെണ് കൂട്ടായ്മ സംഘടിപ്പിച്ചു
8 March 2024 1:39 PM GMT