- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുഹൃത്തിന്റെ വീടിന്റെ ടെറസില്‍ യുവാവ് വെടിയേറ്റു മരിച്ച നിലയില്‍
പോത്താനിക്കാട് പുളിന്താനം മാനിക്കപ്പീടിക കുഴിപ്പിള്ളില്‍ പ്രസാദ് (46) ആണ് മരിച്ചത്. സുഹൃത്ത് കാട്ടുചിറയില്‍ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ നെറ്റിയിലും തുടയിലും വെടിയേറ്റ പാടുകളുണ്ട്. സമീപത്ത് എയര്‍ഗണ്‍ തല്ലിത്തകര്‍ത്തിട്ട നിലയിലും കാണപ്പെട്ടു.
കൊച്ചി: സുഹൃത്തിന്റെ വീടിന്റെ ടെറസില്‍ യുവാവിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം മാനിക്കപ്പീടിക കുഴിപ്പിള്ളില്‍ പ്രസാദ് (46) ആണ് മരിച്ചത്. സുഹൃത്ത് കാട്ടുചിറയില്‍ സജീവിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രസാദിന്റെ നെറ്റിയിലും തുടയിലും വെടിയേറ്റ പാടുകളുണ്ട്. സമീപത്ത് എയര്‍ഗണ്‍ തല്ലിത്തകര്‍ത്തിട്ട നിലയിലും കാണപ്പെട്ടു.
മലര്‍ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം. ലുങ്കിയും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ നിലയിലാണ്. സജിവിന്റെ വീടിന്റെ പുറമെ നിന്നുമാണ് റൂഫ് മേഞ്ഞ ടെറസിലേക്കുള്ള സ്‌റ്റെപ്പ്. രണ്ട് വെടിയേറ്റ അടയാളങ്ങള്‍ കണ്ടെത്തിയതും തോക്ക് തല്ലിത്തകര്‍ത്ത നിലയില്‍ കാണപ്പെട്ടതും ദുരൂഹതകള്‍ക്കിടയാക്കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സജീവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പണിക്കാരനായ പ്രസാദ് നാളുകളായി മറ്റ് ജോലികള്‍ക്കു പോവാതെ പലതരം ബിസിനസ് ചെയ്യുന്ന സജീവിനൊപ്പം സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ വൈകീട്ട് സജീവും പ്രസാദും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു. രാത്രി ഒമ്പതോടെ പ്രസാദിനെ വീട്ടില്‍ കൊണ്ടുപോയി വിട്ടതായാണ് സജീവ് പോലിസില്‍ മൊഴി നല്‍കിയിട്ടുള്ളത്. രാത്രിയില്‍ ടെറസിന്റെ മുകളില്‍നിന്നും ശബ്ദം കേട്ടതായി സജിവിന്റെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയം ഭര്‍ത്താവ് മദ്യലഹരിയിലുറങ്ങുകയായിരുന്നതിനാലാണ് വിളിച്ചുണര്‍ത്തി നോക്കാത്തതെന്നും അവര്‍ പറഞ്ഞു. പോത്താനിക്കാട് സിഐ ജി സുരേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















