Sub Lead

ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്റിട്ട മധ്യവയസ്‌കന്‍ മരിച്ച സംഭവം; മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പോസ്റ്റിട്ട മധ്യവയസ്‌കന്‍ മരിച്ച സംഭവം; മരണകാരണം തലയ്‌ക്കേറ്റ അടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

നെടുമങ്ങാട്: ഭാര്യയെ സ്ഥാനാര്‍ഥിയാക്കരുതെന്നു കാണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാളുടെ മരണത്തിന് കാരണം തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെമ്പായം വേറ്റിനാട് അജിത്ത് വിഹാറില്‍ അജിത്കുമാറി (53)നെ ഒക്ടോബര്‍ 20നാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. വെമ്പായം പഞ്ചായത്തിലെ കണക്കോട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചുതോറ്റ ബീനയാണ് അജിത്തിന്റെ ഭാര്യ. ബീന അജിത്ത് രണ്ടുവട്ടം കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഭാര്യയുടെ സ്ഥാനാര്‍ഥിത്വത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ അജിത് എഫ്ബി പോസ്റ്റിട്ടിരുന്നുവത്രെ.

ഭാര്യയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കരുതെന്നും സ്ഥാനാര്‍ഥിയാക്കുകയാണെങ്കില്‍ പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്നും അത് പാലിച്ചില്ലെങ്കില്‍ നേതൃത്വത്തിനും കോണ്‍ഗ്രസിനുമെതിരെ താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും വ്യക്തമാക്കിയായിരുന്നു പോസ്റ്റ്. അന്നുരാത്രിയാണ് അജിത്ത് മരിച്ചത്. ഹൃദയാഘാതംമൂലം മരിച്ചെന്നാണ് ബീന പറഞ്ഞതത്രെ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം ആവശ്യപ്പെട്ടും അജിത്തിന്റെ അമ്മ രാധാദേവി ഉന്നത പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കി.

Next Story

RELATED STORIES

Share it