അറേബ്യന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം
'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം. ഇതോടെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയായി അല്‍ഹാര്‍ത്തി.
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം അറേബ്യന്‍ സാഹിത്യകാരി ജോഖ അല്‍ഹാര്‍ത്തിക്ക്. 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം. ഇതോടെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയായി അല്‍ഹാര്‍ത്തി.
സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 44.30 ലക്ഷം രൂപ) നോവല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ മെരിലിന്‍ ബൂത്തുമായി പങ്കുവയ്ക്കും. ഇംഗീഷിലേയ്ക്ക് പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാത്തിയാണ്.
2010ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ് അല്‍ഹാത്തിയുടെ ആദ്യ പുസ്തകം. അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുന്നതാണ് സെലസ്റ്റിയല്‍ ബോഡീസിന്റെ ഇതിവൃത്തം. മായ, അസ്മ, ഖവ്‌ല എന്നിവരാണ് നോവലിലെ പ്രധാനകഥാപാത്രങ്ങള്‍.
സൂക്ഷ്മമായ കലാചാതുരിയെയും ചരിത്രത്തെയും എടുത്തുകാണിക്കുന്ന നോവലാണ് സെലസ്റ്റിയല്‍ ബോഡീസ്.നോവല്‍ ബുദ്ധിയെയും ഹൃദയത്തെയും ഒരു പോലെ വിജയിച്ച നോവലാണെന്ന് പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ ബെറ്റനി ഹ്യൂസ് അഭിപ്രായപ്പെട്ടു.ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കൃതിയാണ് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. എന്നാല്‍, ഇംഗ്ലീഷില്‍ എഴുതി ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ക്കാണ് മാന്‍ ബുക്കര്‍ പുരസ്‌കാരം നല്‍കുന്നത്.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT