- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ അക്രമങ്ങള്‍ ആസൂത്രിതം; ലക്ഷ്യം സര്‍ക്കാരിനെ താഴെയിറക്കലെന്നു മമത
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും ആസൂത്രണം ചെയ്യുന്നവയാണെന്നും സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.
അവര്‍ക്കു തന്റെ ശബ്ദം അവസാനിപ്പിക്കണം. സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കണം. ഇതിനായി മനപ്പൂര്‍വം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കാന്‍ അവര്‍ കോടികളാണ് ചിലവഴിക്കുന്നത്- കേന്ദ്രസര്‍ക്കാരിനെതിരേ താന്‍ ശബ്ദിക്കുന്നതാണ് തനിക്കെതിരേ അവര്‍ തിരിയാന്‍ കാരണം. എന്നാല്‍ തന്നെ നിശബ്ദയാക്കാന്‍ അവര്‍ക്കു കഴിയില്ല-മമത പറഞ്ഞു.
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തൃണമൂല്‍ബിജെപി സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു.
കൊലപാതകങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ അയക്കുകയും ചെയ്തിരുന്നു.
ആവശ്യമെങ്കില്‍ പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കേണ്ടി വരുമെന്ന് ഗവര്‍ണര്‍ കെ എന്‍ ത്രിപാഠിയും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടതുണ്ടോയെന്ന ചോദ്യത്തിന്, ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അത് തീര്‍ച്ചയായും പരിഗണിച്ചേക്കുമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഈ സാഹചര്യത്തിലാണ് ആക്രമണങ്ങളുടെ പിന്നില്‍ ബിജെപിയും കേന്ദ്രസര്‍ക്കാരുമാണെന്ന ആരോപണവുമായി മമത രംഗത്തെത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















