അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത
BY APH10 April 2021 10:12 AM GMT
![അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് അക്രമം അഴിച്ചു വിട്ടെന്ന് മമത](https://www.thejasnews.com/h-upload/2021/04/10/144621-amit.gif)
X
APH10 April 2021 10:12 AM GMT
ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് ബംഗാളില്‍ അക്രമം അഴിച്ചു വിട്ടെന്ന് മമത ബാനര്‍ജി ആരോപിച്ചു. ' കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സേനയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഞങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നതാണ്. ഞങ്ങള്‍ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. അവര്‍ നാലു പേരെ കൊന്നു.' സംഘര്‍ഷത്തെ തുടര്‍ന്ന് കുച്ച് ബിഹാറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കുച്ച് ബിഹാറില്‍ പോളിങ് സ്‌റ്റേഷന് മുന്നിലുണ്ടായ കേന്ദ്ര സേനയുടെ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിന് മുന്നില്‍ വരി നിന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT