Sub Lead

മുഹിയുദ്ദീന്‍ യാസീന്‍ മലേസ്യന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കും

മുഹിയുദ്ദീന്‍ യാസീന്‍ മലേസ്യന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കും
X

ക്വാലലംപുര്‍: മഹാതിര്‍ മുഹമ്മദിന്റെ അപ്രതീക്ഷിത രാജിക്കു പിന്നാലെ മലേസ്യന്‍ പ്രധാനമന്ത്രിയായി മുന്‍ ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ യാസീനെ പ്രഖ്യാപിച്ച് രാജകീയ പ്രഖ്യാപനം വന്നു. ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കുമെന്നാണു റിപോര്‍ട്ടുകള്‍. പാര്‍ലിമെന്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജാവ് അന്തിമ തീരുമാനത്തിലെത്തിയത്. പഴയ എതിരാളിയും മുന്നണിയിലെ രണ്ടാമനുമായ അന്‍വര്‍ ഇബ്രാഹീം പിന്‍ഗാമിയാവുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ മഹാതിര്‍ മുഹമ്മദ് ഏതാനും ദിവസം മുമ്പാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. 1981-2003 ല്‍ പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ മുഹമ്മദ് 2018ലെ തിരഞ്ഞെടുപ്പില്‍ മുന്‍ എതിരാളി അന്‍വര്‍ ഇബ്രാഹീമുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചാണ് അധികാരത്തിലെത്തിയത്. 9 വര്‍ഷം ഭരിച്ച നജീബ് റസാഖ് സര്‍ക്കാരിന്റെ അഴിമതിക്കെതിരേ ഇരുവരും ചേര്‍ന്നു നടത്തിയ പോരാട്ടമാണ് വിജയത്തിലെത്തിച്ചത്. നജീബ് സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായിരുന്ന യാസീനെ അഴിമതിക്കെതിരേ രംഗത്തെത്തിയതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. താരതമ്യേന അപ്രശസ്തനായ മുഹിയുദ്ദീന്‍ യാസീന്റെ സ്ഥാനാരോഹണം മലേസ്യന്‍ രാഷ്ട്രീയത്തില്‍ എന്ത് പ്രതിഫലനം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.




Next Story

RELATED STORIES

Share it