Sub Lead

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകളെയടക്കം നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് വധശിക്ഷ

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകളെയടക്കം നാലുപേരെ വെട്ടിക്കൊന്ന മലയാളിക്ക് വധശിക്ഷ
X

മൈസൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസില്‍ മലയാളി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ്(38) വധശിക്ഷ വിധിച്ചത്. വിരാജ്പേട്ട ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് നടരാജാണ് ശിക്ഷ വിധിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 27 ന് വൈകീട്ട് കുടക് ജില്ലയിലെ പൊന്നംപേട്ടയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭാര്യ നാഗി(30), മകള്‍ കാവേരി(5) ഭാര്യയുടെ മാതാപിതാക്കളായ കരിയ(75) ഗൗരി(70) എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബെഗുരു ഗ്രാമത്തിലെ ഒരു ആദിവാസി കോളനിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മദ്യപനായ ഗിരീഷ് ഭാര്യ നാഗിക്ക് വിവാഹേതരബന്ധമുണ്ടെന്ന്പറഞ്ഞ് ദിവസവും വഴക്കിട്ടിരുന്നു. സംഭവദിവസം വൈകിട്ട് മദ്യപിക്കാന്‍ ഗിരീഷ് ഭാര്യയോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാത്തതിനെത്തുടര്‍ന്ന് നാഗിയെ ക്രൂരമായി മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച മകള്‍ അടക്കം ബാക്കിയുള്ളവരും കൊല്ലപ്പെട്ടു.

Next Story

RELATED STORIES

Share it