റിയാദില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും ബാലികയും മരിച്ചു
BY BSR24 April 2023 3:35 PM GMT

X
BSR24 April 2023 3:35 PM GMT
റിയാദ്: റിയാദിനടുത്ത് അല്‍ ഖാസിറയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ബാലിക ഉള്‍പ്പെടെ രണ്ടുമരണം. മലപ്പുറം ജില്ലയിലെ ഉള്ളണം നോര്‍ത്ത് മുണ്ടിയന്‍കാവ് ചെറാച്ചന്‍ വീട്ടില്‍ ഇസ്ഹാഖ്-ഫാത്തിമ റുബിയ ദമ്പതികളുടെ മകള്‍ ഫാത്തിമ സൈഷ(മൂന്ന്), മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിന്‍ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്‌സിനത്ത്(32) എന്നിവരാണ് മരണപ്പെട്ടത്. ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ റിയാദില്‍ നിന്ന് 350 കിലോ മീറ്റര്‍ അകലെ അല്‍ ഖാസിറയിലാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. ജിദ്ദയില്‍ പ്രവാസികളായ ഇവര്‍ പെരുന്നാള്‍ അവധി പ്രമാണിച്ച് ഞായറാഴ്ച വൈകീട്ട് റിയാദിലേക്ക് പുറപ്പെട്ടതായിരുന്നു. മൃതദേഹങ്ങള്‍ അല്‍ ഖസ്‌റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍; പ്രതികളുടെ ലൈംഗിക അവയവം...
22 Sep 2023 7:03 AM GMTമല്ലുട്രാവലറെയും ഷിയാസ് കരീമിനെയും പരിപാടികളില്‍ നിന്ന്...
22 Sep 2023 6:50 AM GMTരാജ്യസഭയും കടന്ന് വനിതാസംവരണ ബില്‍; രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ...
22 Sep 2023 6:26 AM GMTനിപ: ഏഴ് സാംപിളുകള്‍ കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി
22 Sep 2023 5:47 AM GMTവയനാട്ടില്‍ നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്‍
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്‍പൊട്ടല്‍, ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
21 Sep 2023 1:59 PM GMT