Sub Lead

തൃശൂരില്‍ കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍

തൃശൂരില്‍ കാണാതായ ദമ്പതികള്‍ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍
X

തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.

വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇരുവര്‍ക്കും മക്കളില്ല. ഒന്‍പത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലിസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല.


Next Story

RELATED STORIES

Share it