ദേശീയപാതാ സര്‍വീസ് റോഡുകള്‍ക്ക് സമീപത്തെ വീട് നിര്‍മാണം: ആക്‌സസ് പെര്‍മിറ്റ് നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്
എയര്‍പോര്‍ട്ട് എന്‍ഒസി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും
മലപ്പുറം: താമസ ആവശ്യത്തിനുള്ള വീടുകള്‍ നിര്‍മിക്കാന്‍ ദേശീയപാതാ സര്‍വീസ് റോഡുകളില്‍ നിന്നുള്ള ആക്‌സസ് പെര്‍മിഷന്‍ നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. ജില്ലാതല തദ്ദേശ അദാലത്ത് മലപ്പുറം മേല്‍മുറിയിലെ മഅദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആക്‌സസ് പെര്‍മിഷന്‍ ഇല്ലാതെ തന്നെ വീടുകള്‍ക്ക് ഇനി മുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് കെട്ടിടാനുമതിയും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളില്‍ വന്ന പരാതികള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. വിമാനത്താവളം, റെയില്‍വേ, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവയുടെ എന്‍ഒസിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തില്‍ ടി വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. എം എല്‍ എ ഉന്നയിച്ച വിഷയത്തിന്, തൊടുപിന്നാലെ സംസാരിച്ച മന്ത്രി പരിഹാരം കാണുകയും ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 106 ചട്ടങ്ങളില്‍ 351 ഭേദഗതികള്‍ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വസ്തു നികുതി കുടിശ്ശികയ്ക്കും വാടക കുടിശ്ശികയ്ക്കും കൂട്ടുപലിശയ്ക്കു പകരം ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്വദേശത്തുള്ളവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിന് അനുമതി, ലൈഫ് ഉള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികളില്‍ വീട് ലഭിച്ചവര്‍ക്ക് ഏഴുവര്‍ഷത്തിന് ശേഷം വില്‍ക്കാന്‍ അനുമതി തുടങ്ങിയ തീരുമാനങ്ങള്‍ ഇതിനകം അദാലത്തിന്റെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട്. മുന്‍കൂട്ടി ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കും. ഇന്ന് പുതുതായി നേരിട്ട് അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ രണ്ട് ആഴ്ചയ്ക്കുള്ളില്‍ തീര്‍പ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ യു എ ലത്തീഫ്, കുറുക്കോളി മൊയ്തീന്‍, ആബിദ് ഹുസയ്ന്‍ തങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു, റൂറല്‍ ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ ജി സന്ദീപ്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ കാരാട്ട്, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കലാം, വാര്‍ഡ് കൗണ്‍സിലര്‍ സുഹ്‌റ അയമോന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
RELATED STORIES
ബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്‍ജന്റീനന്‍ ടീം കേരളത്തില്‍ കളിക്കും; നവംബറില്‍ കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല്‍ പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMTസ്പാനിഷ് ലീഗില്‍ ഏഴടിച്ച് ബാഴ്സ; പ്രീമിയര്‍ ലീഗില്‍ ഹാലന്റിന്...
1 Sep 2024 6:39 AM GMT