Sub Lead

മഹാരാഷ്ട്ര: മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് ആണ് അറസ്റ്റിലായത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. മന്ത്രിയെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

മഹാരാഷ്ട്ര: മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു
X

മുംബൈ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിലെ മന്ത്രിയെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). മഹാരാഷ്ട്ര സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് ആണ് അറസ്റ്റിലായത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. മന്ത്രിയെ മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വരുത്തിയാണ് നവാബ് മാലിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മഹാരാഷ്ട്ര മന്ത്രിയാണ് നവാബ് മാലിക്ക്. മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ നിന്ന് രാവിലെ ഏഴിനാണ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് കൊണ്ടുപോയത്.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരുമായി നവാബ് മാലിക്ക് നടത്തിയ ഭൂമിയിടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് നടപടിക്കെതിരേ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിയും നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് വീട്ടില്‍ നിന്ന് കൊണ്ടുപോയ രീതി മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതാണ്. ഒരു കേന്ദ്ര ഏജന്‍സി സംസ്ഥാനത്ത് വന്ന് ഒരു മന്ത്രിയെ കൊണ്ടുപോയിരിക്കുകയാണ്. 2024ന് ശേഷം ബിജെപിയും അന്വേഷണം നേരിടേണ്ടി വരും അത് മറുന്നുപോകരുതെന്നാണ് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കിയത്.

Next Story

RELATED STORIES

Share it