Sub Lead

മേവാത്തിലെ ആള്‍ക്കൂട്ടക്കൊല: കൊലയാളികള്‍ക്ക് പിന്തുണയുമായി ഹിന്ദുത്വരുടെ മഹാപഞ്ചായത്ത്

തീവ്രഹിന്ദുത്വ വാദികളായ പതിനായിരക്കണക്കിന് പേരാണ് കൊലയാളികള്‍ക്ക് പരസ്യ പിന്തുണയുമായി ഒത്തുകൂടിയത്.

മേവാത്തിലെ ആള്‍ക്കൂട്ടക്കൊല: കൊലയാളികള്‍ക്ക് പിന്തുണയുമായി ഹിന്ദുത്വരുടെ മഹാപഞ്ചായത്ത്
X

മേവാത്ത്: ഹരിയാനയിലെ മേവാത്ത്് മേഖലയില്‍ ആസിഫ് ഖാന്‍ എന്ന മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്ന് ദിവസങ്ങള്‍ക്കു ശേഷം സംഭവത്തില്‍ അറസ്റ്റിലായ കൊലയാളികള്‍ക്ക് പരസ്യ പിന്തുണയുമായി ഹിന്ദുത്വരുടെ മഹാപഞ്ചായത്ത്. തീവ്രഹിന്ദുത്വ വാദികളായ പതിനായിരക്കണക്കിന് പേരാണ് കൊലയാളികള്‍ക്ക് പരസ്യ പിന്തുണയര്‍പ്പിക്കാന്‍ ഒത്തുകൂടിയത്.

കഴിഞ്ഞ ആഴ്ച നുഹ് ജില്ലയിലെ ഇന്ദ്രി ഗ്രാമത്തില്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തില്‍ 50,000 പേര്‍ കൊലയാളികള്‍ക്ക് പിന്തുണയര്‍പ്പിച്ച് തടിച്ചുകൂടിയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ക്കിടയിലും ഖാന്റെ കൊലപാതകികളെ പിന്തുണച്ച് സ്‌കൂള്‍ മൈതാനത്ത് ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനം നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയതായും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ആയിരങ്ങള്‍ എത്തിയതായും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. പ്രതികള്‍ നിരപരാധികളാണെന്നും അവരെ ഉടന്‍ വിട്ടയക്കണമെന്നും സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതികളെ മോചിപ്പിക്കാനായി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ 101 പേരെ ഉള്‍ക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിച്ചതായും പ്രതികളെ മോചിപ്പിച്ചില്ലെങ്കില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുമെന്നും സംഘം മുന്നറിയിപ്പ് നല്‍കി.

കിര, ബദോലി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗ്രാമങ്ങളില്‍ ചെറിയ സമ്മേളനങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ദ്രിയിലെ മഹാപഞ്ചായത്ത്. അരുണ്‍ ജയില്‍ദാര്‍ അധ്യക്ഷത വഹിച്ചു. ജിമ്മില്‍ പരിശീലകനായ ആസിഫ് ഖാന്‍ (27)നെ മെയ് 16ന് വീട്ടിലേക്ക് തന്റെ കാറില്‍ മടങ്ങുന്നതിനിടെ ഒരു സംഘം തടഞ്ഞുനിര്‍ത്തുകയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

'ജയ് ശ്രീ റാം' ചൊല്ലാന്‍ സംഘം ആസിഫിനെ നിര്‍ബന്ധിച്ചെന്നും എല്ലാ മുസ്‌ലിംകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഖാന്റെ കസിന്‍ ആരോപിച്ചിരുന്നു. 14 പേരെ ഉള്‍പ്പെടുത്തി പോലീസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും കൊലപാതകത്തിന് സാമുദായിക നിറമില്ലെന്നും വ്യക്തിപരമായ ശത്രുതയുടെ ഫലമാണെന്നും പറഞ്ഞു.

Next Story

RELATED STORIES

Share it