ആദായനികുതി വകുപ്പിന് തിരിച്ചടി; നടന്‍ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ചെന്നൈ: അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താതിന് ആദായനികുതി വകുപ്പ് നടന്‍ വിജയ്ക്ക് എതിരെ ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നാരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.
പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റി. എന്നാല്‍ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയ്‌ന് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടിസില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂണ്‍ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയ്‌ന്റെ അഭിഭാഷകന്‍ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലയ്‌ക്കെടുത്താണ് കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചത്.
RELATED STORIES
ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTകണ്ണൂര്‍ വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്‍ക്കും
1 Dec 2023 2:50 AM GMTതെലങ്കാനയില്‍ പോളിങ് 36% കടന്നു; കോണ്‍ഗ്രസ് അധ്യക്ഷന്റെ സഹോദരനെ...
30 Nov 2023 9:28 AM GMT10 മിനിറ്റ് ബാങ്കുവിളി ശബ്ദമലിനീകരണം ആണെങ്കില്‍ ക്ഷേത്രങ്ങളിലെ...
29 Nov 2023 11:17 AM GMTകേരളത്തിന്റെ ബില്ലുകള്‍ വൈകിപ്പിച്ചെന്ന ഹരജി; ഗവര്‍ണര്‍ക്ക്...
29 Nov 2023 7:35 AM GMT