Sub Lead

ഒബിസി സംവരണം 27% ആക്കി ഉയര്‍ത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഇതു സംബന്ധിച്ച പ്രമേയത്തിന് മധ്യപ്രദേശ് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. നിയസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്ത് പെന്‍ഷന്‍ പറ്റുന്നവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴ് ലക്ഷത്തോളം ജോലിക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഒബിസി സംവരണം 27% ആക്കി ഉയര്‍ത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍
X

ഭോപാല്‍: ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇരട്ടിയോളം വര്‍ധിപ്പിക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. നിലവിലുള്ള 14 ശതമാനത്തില്‍ നിന്നും 27 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച പ്രമേയത്തിന് മധ്യപ്രദേശ് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

നിയസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പ്രമേയം അവതരിപ്പിക്കും. സംസ്ഥാനത്ത് പെന്‍ഷന്‍ പറ്റുന്നവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ശതമാനം ക്ഷാമബത്ത നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏഴ് ലക്ഷത്തോളം ജോലിക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

ഇന്ത്യയിലെ ഭൂരിപക്ഷം ജനവിഭാഗങ്ങളും ഒബിസി വിഭാഗത്തില്‍ പെട്ടവരാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 27 ശതമാനം സംവരണമാണ് ഒബിസി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യ, ജാതി അനുപാതം എന്നിവയ്ക്കനുസരിച്ച് സംവരണ ശതമാനത്തിലും വ്യത്യാസമുണ്ട്.

കേരളത്തില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് 40 ശതമാനം സംവരണമുണ്ട്. അതേസമയം, ഒബിസി വിഭാഗത്തില്‍ പെട്ടവര്‍ ഇല്ലാത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലതില്‍ ഒബിസിക്ക് സംവരണം ഇല്ല.കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശ് ഭരിച്ചിരുന്നത് ബിജെപി സര്‍ക്കാരായിരുന്നു.

2018 ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Next Story

RELATED STORIES

Share it