Big stories

മധ്യപ്രദേശില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം 11 പേര്‍ മരിച്ചു

മധ്യപ്രദേശില്‍ ബസ്സും കാറും കൂട്ടിയിടിച്ച് കുട്ടികളടക്കം 11 പേര്‍ മരിച്ചു
X

ഭോപാല്‍: മധ്യപ്രദേശില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ബേതുല്‍ ജില്ലയിലെ ജല്ലാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്.തൊഴിലാളികളുമായി പോയ കാര്‍ ആളില്ലാത്ത ബസ്സില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനം പൊളിച്ചാണ് പലരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പരിക്കേറ്റ ഒരാളെ ചികില്‍സയ്ക്കായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ബേതുല്‍ സൂപ്രണ്ട് സിമല പ്രസാദ് പറഞ്ഞു.

Next Story

RELATED STORIES

Share it