Sub Lead

പൊരിവെയിലത്ത് നിര്‍ത്തി, ക്രൂരമായി മര്‍ദ്ദിച്ചു; നേപ്പാള്‍ പോലിസിന്റെ ക്രൂരത വിവരിച്ച് ബിഹാര്‍ സ്വദേശി

ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നേപ്പാള്‍ പുതിയ ഭൂപടം പുറത്തുവിട്ടതിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇന്ത്യയുടെ എതിര്‍പ്പിനിടയിലും പുതുക്കിയ ഭൂപടത്തിനു നേപ്പാള്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.

പൊരിവെയിലത്ത് നിര്‍ത്തി, ക്രൂരമായി മര്‍ദ്ദിച്ചു;   നേപ്പാള്‍ പോലിസിന്റെ ക്രൂരത വിവരിച്ച് ബിഹാര്‍ സ്വദേശി
X

സീതാരാമി: അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നേപ്പാള്‍ പോലിസ് തടഞ്ഞുവച്ച ബിഹാര്‍ സ്വദേശിക്കു നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം. നേപ്പാള്‍ പോലിസിന്റെ തടങ്കലില്‍നിന്ന് 20 മണിക്കൂറിനു ശേഷം വിട്ടയക്കപ്പെട്ട 55 വയസ്സുകാരനായ ബിഹാര്‍ സ്വദേശി രാം ലഗന്‍ യാദവിന് അക്കാര്യങ്ങള്‍ പറയുമ്പോള്‍ കണ്ണുകള്‍ നിറയുകയാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ നേപ്പാള്‍ പോലിസ് വിട്ടയച്ചത്. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭാഗത്തുള്ള ജങ്കി നഗര്‍ ഗ്രാമത്തില്‍ നിന്നുള്ള നാട്ടുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെത്തുടര്‍ന്ന് രാം ലഗന്‍ യാദവ് എന്ന ലഗന്‍ റായിയെ നേപ്പാള്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ നേപ്പാള്‍ പോലിസ് നടത്തിയ വെടിവയ്പില്‍ വികേഷ് റായി എന്ന ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേപ്പാള്‍ പോലീസ് ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ച് തോക്കുചൂണ്ടി നാട്ടുകാരെ വലിച്ചിഴച്ചതായി രാം ലഗന്‍ യാദവ് 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു. അതിര്‍ത്തിയില്‍ വച്ച് നേപ്പാള്‍ പോലിസ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് അവര്‍ ഞങ്ങളുടെ അരികിലെത്തി എന്നെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു-യാദവ് പറഞ്ഞു. മരുമകളുടെ മാതാപിതാക്കളെ കാണാനാണ് ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലെത്തിയതെന്ന് യാദവ് പറഞ്ഞു. ബീഹാറിലെ ഈ ഭാഗത്ത് ഇത് വളരെ സാധാരണമായതിനാല്‍ നേപ്പാളില്‍ നിന്നുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള പുരുഷന്മാരുമായി വിവാഹിതരാണ്. അതിര്‍ത്തി പ്രദേശമായതിനാല്‍ ഇവിടെ ഇത് സാധാരണമായിരുന്നു.


ലോക്ക് ഡൗണ്‍ കാലത്ത് അതിര്‍ത്തിക്കപ്പുറത്തുള്ള ബന്ധുക്കളെ കാണാന്‍ നേപ്പാള്‍ പോലിസ് 2000-3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും രാം ലഗന്‍ യാദവ് വാദിച്ചു. ഇതുകാരണമാണ് നേപ്പാള്‍ പോലിസും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമെന്നും ഇതാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. നേപ്പാള്‍ പോലിസ് പിടികൂടിയ ശേഷം തന്നെ അടുത്തുള്ള പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രണ്ട് മണിക്കൂറോളം പൊരിവെയിലത്ത് നിര്‍ത്തി. 150 പേരെ ഇന്ത്യന്‍ ഭാഗത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ട മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് സമ്മതിക്കാന്‍ പോലിസ് നിര്‍ബന്ധി. എന്നാല്‍, ചെയ്യാത്ത കുറ്റം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ലെന്നും രാം ലഗന്‍ യാദവ് പറഞ്ഞു. നേപ്പാള്‍ പോലിസ് തന്നെ വടിയും റൈഫിളും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യാ ടുഡേ സംഘത്തിന് പരിക്കേറ്റ ഭാഗങ്ങള്‍ കാണിച്ചുകൊടുത്തു.

ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നേപ്പാള്‍ പുതിയ ഭൂപടം പുറത്തുവിട്ടതിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഇന്ത്യയുടെ എതിര്‍പ്പിനിടയിലും പുതുക്കിയ ഭൂപടത്തിനു നേപ്പാള്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it