കല്ലട സംഭവം: മോശം പെരുമാറ്റം ഉണ്ടായാല്‍ റിപോര്‍ട്ട് ചെയ്യണമെന്ന് ഡിജിപി
ഇത്തരം നടപടികള്‍ക്കെതിരേ പോലിസ് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അടുത്ത പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ഡിജിപി ബെഹ്‌റ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.

കൊച്ചി: കല്ലട ബസ്സില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമായതോടെ അന്തര്‍സംസ്ഥാന ബസ് സര്‍വ്വീസുകളില്‍ മോശം പെരുമാറ്റം ഉണ്ടായാല്‍ പോലിസില്‍ റിപോര്‍ട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുമായി കേരള ഡിജിപി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ബെഹ്‌റ ഇക്കാര്യം ആവശ്യപ്പെട്ടത്.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും ആക്രമണവും അംഗീകരിക്കാനാവില്ല.ഇത്തരം നടപടികള്‍ക്കെതിരേ പോലിസ് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അടുത്ത പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ഡിജിപി ബെഹ്‌റ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രിയിലാണ് ബസില്‍ യാത്ര ചെയ്ത ബി.ടെക് വിദ്യര്‍ഥികളായ യുവാക്കള്‍ക്ക് വൈറ്റിലയില്‍ വച്ച് ബസ്സിനകത്ത് വച്ച് ക്രൂര മര്‍ദ്ദനമേറ്റത്.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT