Sub Lead

ലോക്ക് ഡൗണ്‍ ലംഘനം: മാഹിയില്‍ എംഎല്‍എയ്ക്കും സിപിഎമ്മുകാര്‍ക്കുമെതിരേ കേസ്

നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന മല്‍സ്യതൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയതിന് മാഹി എംഎല്‍എ ഡോ. വി രാമചന്ദ്രനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലോക്ക് ഡൗണ്‍ ലംഘനം: മാഹിയില്‍ എംഎല്‍എയ്ക്കും സിപിഎമ്മുകാര്‍ക്കുമെതിരേ കേസ്
X

മാഹി: കൊവിഡ് വ്യാപനം തടയാന്‍ രാജ്യവ്യാപകമായി നടത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ചതിനു മാഹിയില്‍ ഇടതുപിന്തുണയുള്ള സ്വതന്ത്ര എംഎല്‍എ ഡോ. വി രാമചന്ദ്രനും സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം മാഹി ബീച്ച് റോഡില്‍ വി രാമചന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവശ്യവസ്തു വിതരണത്തിനു നിരവധി സിപിഎം പ്രവര്‍ത്തകരോടൊപ്പം തടിച്ചുകൂടിയതിനാണ് കേസെടുത്തത്. സംഭവത്തില്‍ ഡോ. വി രാമചന്ദ്രന്‍ എംഎല്‍എയ്ക്കും കണ്ടാലറിയാവുന്ന എട്ടോളം പേര്‍ക്കുമെതിരെയാണു കേസെടുത്തത്. ഐപിസി 269, 188 വകുപ്പുകളും 2005ലെ ദുരന്ത നിവാരണ നിയമം 51 (ബി) വകുപ്പും പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ മൂന്നാം വകുപ്പുമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പുതുച്ചേരി നിയമസഭാംഗങ്ങളായ കോണ്‍ഗ്രസിലെ എ ജോണ്‍ കുമാറിനും ബിജെപിയിലെ വി സമിനാഥനുമെതിരേ നിയമലംഘനത്തിനു പുതുച്ചേരി പോലിസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന മല്‍സ്യതൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയതിന് മാഹി എംഎല്‍എ ഡോ. വി രാമചന്ദ്രനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിയുടെ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിയും മതിയായ അന്വേഷണം നടത്താതെ യൂത്ത ്‌കോണ്‍ഗ്രസുകാരന്റെ പരാതിയില്‍ കേസെടുത്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it