Sub Lead

തദ്ദേശ തിരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക ഇന്ന്; 18 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം

കരടു വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കു സമര്‍പ്പിക്കാം. ഫെബ്രുവരി 28നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

തദ്ദേശ തിരഞ്ഞെടുപ്പ്; കരട് വോട്ടര്‍ പട്ടിക ഇന്ന്; 18 തികഞ്ഞവര്‍ക്ക് പേര് ചേര്‍ക്കാം
X

തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. കരടു വോട്ടര്‍ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതല്‍ ഫെബ്രുവരി 14 വരെ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ക്കു സമര്‍പ്പിക്കാം. ഫെബ്രുവരി 28നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.

2020 ജനുവരി ഒന്നിനോ മുന്‍പ് 18 വയസ് തികഞ്ഞവര്‍ക്കു പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയിലെ ഉള്‍കുറിപ്പുകളില്‍ തിരുത്തലോ വാര്‍ഡ് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിനും (ഫോം നാല്) തിരുത്തുന്നതിനും (ഫോം ആറ്) പോളിങ് സ്‌റ്റേഷന്‍, വാര്‍ഡ് മാറ്റത്തിനും (ഫോം ഏഴ്) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. പേര് ഒഴിവാക്കാന്‍ ഫോം അഞ്ചില്‍ നേരിട്ടോ തപാലിലൂടെയോ സമര്‍പ്പിക്കാം.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്‌സൈറ്റ് www.lsgelection.kerala.gov.in.വോട്ടര്‍പട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും www.lsgelection.kerala.gov.inലും ലഭിക്കും.

Next Story

RELATED STORIES

Share it