Sub Lead

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു- പി കെ കുഞ്ഞാലിക്കുട്ടി, മൂന്നു തവണ തദ്ദേശ സ്ഥാപന അംഗങ്ങളായവര്‍ക്ക് സീറ്റില്ല

തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന യുഡിഎഫ് മുന്നണി എന്നൊന്നും പറയാന്‍ പറ്റില്ല. യുഡിഎഫിന് പുറത്തുള്ള സാമൂഹ്യ സാസ്‌കാരിക സംഘടനകളുമായി ധാരണ ഉണ്ടായേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഇതൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു- പി കെ കുഞ്ഞാലിക്കുട്ടി,  മൂന്നു തവണ തദ്ദേശ സ്ഥാപന അംഗങ്ങളായവര്‍ക്ക് സീറ്റില്ല
X

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കുമെന്ന് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ശന യുഡിഎഫ് മുന്നണി എന്നൊന്നും പറയാന്‍ പറ്റില്ല. യുഡിഎഫിന് പുറത്തുള്ള സാമൂഹ്യ സാസ്‌കാരിക സംഘടനകളുമായി ധാരണ ഉണ്ടായേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഇതൊക്കെ ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി മുസ്ലിം ലീഗ് സര്‍ക്കുലര്‍ പുറത്തിറക്കി. മൂന്ന് തവണ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായവരെ ഇനി പരിഗണിക്കില്ല.

ഒരു വീട്ടില്‍നിന്ന് ഒരു സ്ഥാനാര്‍ഥി മതി, 30 ശതമാനം സീറ്റുകള്‍ യുവതിയുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നീക്കി വെക്കണമെന്നും നിര്‍ദേശിക്കുന്നു. നിലവില്‍ അംഗങ്ങളായവരുടെ പ്രകടനം പരിശോധിച്ചതിന് ശേഷം മാത്രം മതി അവരെ വീണ്ടും മത്സരിപ്പിക്കുന്നത് എന്നാണ് ഉണ്ടായിരിക്കുന്ന ധാരണ. പാര്‍ലമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗ് പ്രതിനിധികളേയും ഉള്‍പ്പെടുത്തിയതായും അധ്‌ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it