Sub Lead

ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി ഉപേക്ഷിക്കില്ല: എൽഡിഎഫ്

കോർപറേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്ന കക്കൂസ് മാലിന്യ സംസ്കരണ പ്ലാൻറിനെക്കുറിച്ച് വിശദീകരിക്കാൻ വെളളയിലും തോപ്പയിലും ചേർന്ന വാർഡ് സഭകൾ അലങ്കോലമായിരുന്നു

ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി ഉപേക്ഷിക്കില്ല: എൽഡിഎഫ്
X

കോഴിക്കോട്: പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ആവിക്കൽത്തോട്ടിലെ മലിനജല സംസ്കരണ പ്ലാൻറ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട്ടെ എൽഡിഎഫ് ജില്ല ഘടകം. തീവ്രവാദികളുണ്ടെന്ന് മനസിലാക്കി സമരത്തിൽ നിന്ന് പിന്മാറിയ ബിജെപി നിലപാട് സ്വാഗതാർഹമാണെന്നും ഇടത് നേതാക്കൾ വേദിയിൽ പറഞ്ഞു. സമരത്തെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് ഇടതുമുന്നണി ആവിക്കൽത്തോടിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു.

കോർപറേഷൻ സ്ഥാപിക്കാൻ ഒരുങ്ങുന്ന കക്കൂസ് മാലിന്യ സംസ്കരണ പ്ലാൻറിനെക്കുറിച്ച് വിശദീകരിക്കാൻ വെളളയിലും തോപ്പയിലും ചേർന്ന വാർഡ് സഭകൾ അലങ്കോലമായിരുന്നു. ഇതോടെയാണ് എൽഡിഎഫ് ജില്ലാ ഘടകം വിശദീകരണ യോഗം സംഘടിപ്പിച്ചത്. ജനകീയ സമരം നടക്കുന്ന അതേയിടത്ത് തന്നെയായിരുന്നു ഇടതുമുന്നണിയുടെ വിശദീകരണ യോഗം. തീവ്രവാദ ശക്തികളുണ്ടെന്ന് മനസ്സിലാക്കി ബിജെപിയുടെ പിന്മാറ്റം സ്വാഗതാ‍ർഹമെന്നെ് സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ പറഞ്ഞു.

പോലിസ് നടപടികളിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും സിപിഐ നേതാക്കളും ഈ വിശദീകരണ യോഗത്തിനെത്തി. സമര സമിതിയോടൊപ്പം നിൽക്കുന്ന നാട്ടുകാർ യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ സമീപത്തെ തങ്ങളുടെ കടകളടച്ച് പ്രതിഷേധിച്ചു. തീരദേശ പാതയുടെ ഒരു വശത്തുകൂടെ ഗതാഗതം തടസ്സപ്പെടുത്തി പൊതുയോഗം സംഘടിപ്പിച്ചതിന് അമ്പതോളം പേർക്കെതിരേ വെളളയിൽ പോലിസ് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it