Sub Lead

ബെയ്‌റൂത്തില്‍ അതിശക്തമായ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം; നൂറുകണക്കിന് പേര്‍ക്ക് പരിക്ക്, നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി

സ്‌ഫോടന കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ പറഞ്ഞു.

ബെയ്‌റൂത്തില്‍ അതിശക്തമായ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം; നൂറുകണക്കിന് പേര്‍ക്ക് പരിക്ക്, നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി
X

ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെയ്‌റൂത്ത് തുറമുഖത്ത് ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തിയിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നു. സ്‌ഫോടനത്തെതുടര്‍ന്ന് തലസ്ഥാനത്തുടനീളം പ്രകമ്പനമുണ്ടായി. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായി ലെബനന്‍ ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ പറഞ്ഞു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തുറമുഖ പ്രദേശം ഉള്‍കൊള്ളുന്ന മേഖലയില്‍ തീ കെടുത്താന്‍ ശ്രമിച്ച് വരികയാണ് അധികൃതര്‍.

തങ്ങളുടെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായി സ്‌ഫോടന സ്ഥലത്തിന് സമീപം നങ്കുരമിട്ട ഇറ്റാലിയന്‍ കപ്പലായ ഓറിയന്റ് ക്വീനിലെ ക്യാപ്റ്റന്‍ അല്‍ജസീറയോട് വ്യക്തമാക്കി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തെറിച്ചുവീണ ഇദ്ദേഹത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

ആദ്യം ഓറഞ്ച് നിറത്തില്‍ സ്‌ഫോടനമുണ്ടാവുകയും തൊട്ടുപിന്നാലെ പ്രദേശമാകെ പ്രകമ്പനംകൊള്ളിച്ച് വന്‍ സ്‌ഫോടനമുണ്ടാവുകയുമായിരുന്നു. നിരവധി ഗോഡൗണുകള്‍ നിറഞ്ഞ പ്രദേശത്താണ് സ്‌ഫോടനമുണ്ടായതെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തില്‍ നഗരത്തിലുടനീളമുള്ള കെട്ടിടങ്ങളുടെ വാതിലുകളും ജനലുകളും തകര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട നിരവധി വീഡിയോകളിലും ചിത്രങ്ങളിലും ജനലുകളും വാതിലുകളും തകര്‍ന്നത് വ്യക്തമാണ്. 'ഞാന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല ബെയ്‌റൂത്ത് നിവാസിയായനാഡാ ഹംസ അല്‍ ജസീറയോട് പറഞ്ഞു.

സ്‌ഫോടനത്തിന്റെ ആഘാതത്തിന്റെ സ്ഥലത്തിന്റെ വലിയ പരിധിക്കുള്ളിലെ കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടമുണ്ടാക്കി. 'ഞാന്‍ കിലോമീറ്റര്‍ അകലെയായിരുന്നു; എനിക്ക് ചുറ്റുമുള്ള എല്ലായിടത്തും ഗ്ലാസ് തകര്‍ന്നു,' അല്‍ ജസീറയുടെ സീന ഖോദര്‍ പറഞ്ഞു.

"The explosion was felt across the city. There is chaos in the streets." - Al Jazeera's Zeina Khodr, Beirut https://t.co/lLrXFvox4Q pic.twitter.com/ZokyYIh5EJ





Next Story

RELATED STORIES

Share it