Sub Lead

ഭൂമി തട്ടിപ്പ് കേസ്; കണ്ണൂരില്‍ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

2018ല്‍ തളിപ്പറമ്പ് പോലിസ്‌ രജിസ്റ്റര്‍ ചെയ്ത രണ്ട് ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.കേസില്‍ ഉള്‍പ്പെട്ട 18 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു

ഭൂമി തട്ടിപ്പ് കേസ്; കണ്ണൂരില്‍ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്ത കേസില്‍ കുറുമാത്തൂര്‍ വില്ലേജിലെ സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. പുഴാതി ചിറക്കലിലെ പി വി വിനോദ് കുമാറാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

2018ല്‍ തളിപ്പറമ്പ് പോലിസ്‌ രജിസ്റ്റര്‍ ചെയ്ത രണ്ട് ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2016ല്‍ റോസ്‌മേരി എന്നയാളുടെ പേരിലുള്ള 7.5 ഏക്കര്‍ സ്ഥലം രേഖയുടെ പകര്‍പ്പ് ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തു എന്നതും, 2017ല്‍ അലക്‌സാണ്ടര്‍ ഫിലിപ്പോസ് എന്ന ആളുടെ പേരിലുള്ള 8.75 ഏക്കര്‍ ഭൂമി വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തു എന്നതുമാണ് വിനോദ് കുമാറിനെതിരെയുളള കേസുകള്‍. വിനോദ് കുമാര്‍ തന്റെ ഭാര്യ സഹോദരന്‍ അടക്കമുള്ള 12 പേരുടെ പേരിലേക്കാണ് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തത്. എട്ടേമുക്കാല്‍ ഏക്കര്‍ സ്ഥലമാണ് ഇങ്ങനെ തട്ടിയെടുത്തത്. രണ്ട് സംഭവം നടക്കുമ്പോഴും തളിപ്പറമ്പ് സബ് രജിസ്ട്രാറായിരുന്നു വിനോദ്.

സംഭവം വിവാദമായതോടെ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ കോടതി റദ്ദ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട 18 പേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ തൃശൂര്‍ കോടാലി സബ് രജിസ്ട്രാര്‍ ആണ് അറസ്റ്റിലായ വിനോദ് കുമാര്‍.

Next Story

RELATED STORIES

Share it