Sub Lead

ആരോഗ്യനില വഷളായി; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ആരോഗ്യനില വഷളായി; ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി
X

റാഞ്ചി: ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (റിംസ്) ചികില്‍സയിലുള്ള ലാലുവിനെ ചൊവ്വാഴ്ചയാണ് എയിംസിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ഹൃദയത്തിലും വൃക്കയിലും പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി റിംസ് ഡയറക്ടര്‍ കാമേശ്വര്‍ പ്രദാസ് പറഞ്ഞു.

മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് അയക്കുകയാണ്. ജയില്‍ അധികൃതര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം നേരത്തെ പറഞ്ഞത്. കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷയില്‍ ഏപ്രില്‍ ഒന്നിന് ജാര്‍ഖണ്ഡ് ഹൈക്കോടതി വാദം കേള്‍ക്കാനിരിക്കെയാണ് ആരോഗ്യനില വഷളായത്.

കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസില്‍ സിബിഐ പ്രത്യേക കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ലാലുവിനെ വീണ്ടും ജയിലിലടച്ചത്. പിന്നീട് ചികില്‍സാ സൗകര്യാര്‍ഥം ജയിലില്‍നിന്ന് റിംസിലേക്ക് മാറ്റി. ഫെബ്രുവരി 15ന് ഡോറണ്ട ട്രഷറിയില്‍നിന്ന് 139.35 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതിന് ലാലു കുറ്റക്കാരനാണെന്ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളിലും ലാലു കുറ്റക്കാരനാണെന്ന് തെളിഞ്ഞു.

Next Story

RELATED STORIES

Share it