Sub Lead

ലക്ഷദ്വീപില്‍ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന യൂനിഫോം അടിച്ചേല്‍പ്പിക്കുന്നത് അപകടകരം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

ലക്ഷദ്വീപില്‍ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന യൂനിഫോം അടിച്ചേല്‍പ്പിക്കുന്നത് അപകടകരം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്
X

കൊച്ചി: ലക്ഷദ്വീപില്‍ വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന യൂനിഫോം അടിച്ചേല്‍പ്പിക്കുന്നത് അപകടകരമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം. കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തിലൂടെ ഹിന്ദുത്വ ഫാഷിസത്തിന് ഊര്‍ജം പകരുന്ന ആര്‍എസ്എസ് അജണ്ടകള്‍ തന്നെയാണ് ലക്ഷദ്വീപില്‍ പുതിയ യൂനിഫോം പരിഷ്‌കാരത്തിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്യാലയങ്ങളിലെ യൂനിഫോം എന്താവണമെന്ന് തീരുമാനിക്കുന്നത് അധ്യാപക രക്ഷാകര്‍തൃ ബോഡിയാണ്.

എന്നാല്‍, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ലഭിക്കേണ്ട ഏറ്റവും ചുരുങ്ങിയ സ്വാതന്ത്ര്യം പോലും ഇല്ലാതാക്കിക്കൊണ്ട് സര്‍വമേഖലയിലും ഭരണകൂടത്തിന്റെ കൈകടത്തലുകളുഉണ്ടാവുന്നത് നാടിന്റെ കെട്ടുറപ്പ് തകര്‍ത്തുകളയുന്നതിന്റെ ദുസ്സൂചനയാണ്. മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന എന്ത് തീരുമാനങ്ങളും അതേ ഗൗരവത്തില്‍ തള്ളിക്കളയാന്‍ പെണ്‍കുട്ടികളടക്കമുള്ളവര്‍ തയ്യാറാവണം. പൗരന്‍മാരുടെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരേയുള്ള ഏത് ശ്രമങ്ങളെയും എതിര്‍ത്ത് പരാജയപ്പെടുത്താന്‍ പൗരസമൂഹം തയ്യാറാവണമെന്നും മേരി എബ്രഹാം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it