ലഖിംപൂര്‍ ഖേരി കേസന്വേഷണം; സുപ്രിംകോടതി തീരുമാനം ഇന്ന്
കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന്് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണക്കവെ കോടതി വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസിന്റെ അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കണോ എന്നതില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം അറിയിക്കും. കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലും മാധ്യമപ്രവര്‍ത്തകനും, രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസിലും ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന്് ഇക്കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണക്കവെ കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാത്ത സാഹര്യത്തിലാണ് അന്വേഷണ മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ ചുമതലപ്പെടുത്താന്‍ തീരുമാനം. ഇക്കാര്യത്തില്‍ ഇന്ന് യുപി സര്‍ക്കാര്‍ നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ലഖിംപൂര്‍ ഖേരി സംഭവത്തിലെ യുപി പോലിസിന്റെ അന്വേഷണത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുകയാണെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം. കേസിന്റെ അന്വേഷണത്തില്‍ യുപി പൊലീസ് പ്രതീക്ഷിച്ച രീതിയിലല്ല മുന്നോട്ടുപോകുന്നത്. ഇത്രയും ദിവസമായിട്ടും യുപി പൊലീസ് എന്താണ് ചെയ്യുന്നതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിമര്‍ശിക്കുകയും ചെയ്തു.
പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഒരു പുരോഗതിയും ഇല്ലെന്ന് വ്യക്തമാണ്. കേസിലെ പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ മാത്രമാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റുള്ളവര്‍ക്ക് മൊബൈല്‍ ഇല്ല എന്ന യു പി പൊലീസ് വാദത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് അന്വേഷണ മേല്‍നോട്ടത്തിന് റിട്ട ഹൈക്കോടതി ജഡ്ജിയെ നിയമിക്കേണ്ടിവരുമെന്ന നിര്‍ദ്ദേശം കോടതി മുന്നോട്ടുവെച്ചത്.
ജസ്റ്റിസുമാരായ രാകേഷ് കുമാര്‍ ജയിനിനെയോ, രഞ്ജ്തി സിംഗിനെയോ അന്വേഷണ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്താവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
RELATED STORIES
ആശ വര്ക്കര്മാര്ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില് വിധി ഇന്ന്
23 May 2022 1:11 AM GMT