Sub Lead

ബിജെപിയിലേക്കില്ല; തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കെ വി തോമസ്

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും പാര്‍ട്ടിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പറഞ്ഞ കെ വി തോമസ്, തനിക്കായി ബിജെപി ഒന്നും വച്ചുനീട്ടിയിട്ടില്ലെന്നും അറിയിച്ചു. ഞാനും രമേശ് ചെന്നിത്തലയും ലീഡറുടെ ശിഷ്യരാണ്. രമേശിനോട് ദേഷ്യപ്പെടാനും കെട്ടിപ്പിടിക്കാനും എനിക്ക് അധികാരമുണ്ട്.

ബിജെപിയിലേക്കില്ല; തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കെ വി തോമസ്
X

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും പാര്‍ട്ടിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും പറഞ്ഞ കെ വി തോമസ്, തനിക്കായി ബിജെപി ഒന്നും വച്ചുനീട്ടിയിട്ടില്ലെന്നും അറിയിച്ചു. ഞാനും രമേശ് ചെന്നിത്തലയും ലീഡറുടെ ശിഷ്യരാണ്. രമേശിനോട് ദേഷ്യപ്പെടാനും കെട്ടിപ്പിടിക്കാനും എനിക്ക് അധികാരമുണ്ട്. രമേശിനോട് എന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു എന്നു മാത്രം. സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിടില്ല.

കോണ്‍ഗ്രസ് പാര്‍ട്ടിയോട് എനിക്ക് കടപ്പാടുണ്ട്. എന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ എന്നോട് പാര്‍ട്ടി കാണിച്ചിട്ടുള്ള സ്‌നേഹം വലുതാണ്. ഇതുവരെ എന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ മാത്രമേ പ്രകടിപ്പിച്ചിരുന്നുള്ളൂ. ഇപ്പോഴാണ് അത് തുറന്നുപറയേണ്ടിവന്നത്. എന്നോടുള്ള പെരുമാറ്റം ശരിയായെന്നു തോന്നിയില്ല. അതുകൊണ്ടാണ് തുറന്നുപറഞ്ഞത്. രാഷ്ട്രീയപരമായി എന്റെ പ്രതിബദ്ധത പാര്‍ട്ടിയോടാണ്. എന്റെ പരാമര്‍ശങ്ങളില്‍ പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒന്നുമില്ല. ഞാന്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ല. ബിജെപിയിലെ ആരുമായും താന്‍ ബന്ധപ്പെട്ടിട്ടില്ല. എറണാകുളം കോണ്‍ഗ്രസിന്റെ കോട്ടയാണ്. അവിടെ കോണ്‍ഗ്രസ് തന്നെ വിജയിക്കും. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു നീക്കവും തന്റെ ഭാഗത്തുനിന്നുമുണ്ടാവില്ല. എറണാകുളത്ത് ഹൈബി ഈഡന്‍ ജയിക്കും. പ്രചാരണരംഗത്ത് താന്‍ സജീവമായുണ്ടാവുമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

എറണാകുളത്ത് തന്നെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതോടെയാണ് കെ വി തോമസ് പരസ്യമായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രംഗത്തുവന്നത്. കോണ്‍ഗ്രസ് തന്നെ അപമാനിച്ചെന്ന് വ്യക്തമാക്കിയ കെ വി തോമസ്, ബിജെപിയിലേക്ക് പോവുന്നുവെന്ന സൂചനകളും നല്‍കി. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് അനുനയനീക്കങ്ങള്‍ നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല അടക്കമുള്ളവരുമായി കെ വി തോമസ് കൂടിക്കാഴ്ചകള്‍ നടത്തിയശേഷമാണ് മുന്‍നിലപാടില്‍നിന്ന് പിന്‍മാറാന്‍ തയ്യാറായത്. നാളെ സോണിയാ ഗാന്ധിയെ കണ്ടശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്.

Next Story

RELATED STORIES

Share it