Sub Lead

ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തില്‍ പൊതുമാപ്പ്

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ ആയ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഈ ആനുകൂല്യം പ്രയോജനം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തില്‍ പൊതുമാപ്പ്
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് പൊതു മാപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 1 മുതല്‍ 30 വരെയാണു ഇതിനായി സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് പ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാന്‍ സാധിക്കും. ഇവര്‍ക്ക് പുതിയ വിസയില്‍ തിരിച്ചു വരാനും സാധിക്കുന്നതാണ്. രാജ്യം വിടുന്നതിനു ഭരണപരമായോ അല്ലെങ്കില്‍ കോടതി വിധികളോ തടസ്സമുള്ള താമസ നിയമ നിയമലംഘകര്‍ക്ക് വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി റെസിഡന്‍സ് അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അവലോകനം നടത്തിയ ശേഷമാകും അനുമതി നല്‍കുക.

അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ പിഴ ചുമത്തുമെന്നും മറ്റു നിയമ നടപടികള്‍ക്ക് വിധേയമാക്കുമെന്നും ഉത്തരവില്‍ പറയുന്നു. 2018 ജനുവരിയിലാണ് കുവൈത്തില്‍ അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്.എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ ആയ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ ഈ ആനുകൂല്യം പ്രയോജനം ചെയ്യപ്പെടുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it