തെരുവില്‍ തമ്മില്‍ത്തല്ലി കുട്ടനാട്ടിലെ സിപിഎം പ്രവര്‍ത്തകര്‍; രണ്ടുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: കുട്ടനാട് സിപിഎമ്മില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്‌ഐ രാമങ്കരി മേഖലാ സെക്രട്ടറി രഞ്ജിത്ത്, ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ സിപിഎം അനുഭാവികളായ ഏഴ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഇതില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ച രാത്രി രാമങ്കരി പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം.
സിപിഎം നേതാവി വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ഡിവൈഎഫ്‌ഐ നേതാക്കളെ 12 പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കല്ലും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ഇരുവരും സമീപത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടനാട്ടിലെ സിപിഎമ്മില്‍ ഔദ്യോഗികവിമത പക്ഷങ്ങള്‍ തമ്മില്‍ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് പാര്‍ട്ടി അനുഭാവികളുടെ പോര് തെരുവിലെത്തിയത്. പരിക്കേറ്റവര്‍ ഔദ്യോഗിക പക്ഷത്തുള്ളവരാണ്. വിമത പക്ഷം ക്വട്ടേഷന്‍ കൊടുത്ത് ആക്രമിക്കുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT