കുന്നുംപുറം പോക്‌സോ കേസ്: ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

വേങ്ങര: കുന്നുംപുറം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററുമായി ബന്ധപ്പെട്ട് എട്ടു വയസ്സുകാരിയെ പീഢിപ്പിച്ചെന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി. പത്ര-ദൃശ്യമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വന്ന വാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, തിരൂരങ്ങാടി എസ്എച്ച്ഒ എന്നിവരോട് റിപോര്‍ട്ട് തേടിയതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം സി വിജയകുമാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിയായ പാലിയേറ്റീവ് സെക്രട്ടറി സക്കീറിനെ തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ മുഹമ്മദ് ഒളിവിലാണെന്നു പോലിസ് അറിയിച്ചു. 2016ല്‍ കുന്നുംപുറത്തെത്തിയ കോഴിക്കോട് സ്വദേശിയുടെയും കുടക് സ്വദേശിനിയുടെയും മകളാണ് പീഡനത്തിനിരയായത്.
കാന്‍സര്‍ ബാധിച്ച കുട്ടിയുടെ പിതാവ് 2017ല്‍ മരിച്ചു. ഇതുനുശേഷം രോഗം കാരണം കിടപ്പിലായ മാതാവിനെയും കുട്ടിയെയും പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ഈ സമയത്താണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
Kunnumpuram pocso case: Child rights commission seeks report
RELATED STORIES
കരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കള്‍ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMT