Sub Lead

'ഈ ചൂണ്ടിയ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍' വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍

മതനിരപേക്ഷത വാഴട്ടെ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. നേരത്തെ പാര്‍വ്വതി തിരുവോത്ത്, ടോവിനോ, പൃഥ്വിരാജ്, അമല പോള്‍, സണ്ണി വെയിന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

ഈ ചൂണ്ടിയ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍  വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍
X

കോഴിക്കോട്: ബിജെപി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ജാമിയ മില്ലിയ ഇസ്‌ലാമിയ്യ, അലിഗഡ് തുടങ്ങിയ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ഉണ്ടായ പോലിസ് അതിക്രമത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പോലിസിനു നേരെ വിരല്‍ ചൂണ്ടുന്ന വിദ്യാര്‍ത്ഥിയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം.

. 'ഈ ചൂണ്ടിയ വിരല്‍ മതി രാജ്യത്തെ കുട്ടികളെ ഒരുമിച്ച് നിര്‍ത്താന്‍ എന്നായിരുന്നു ഭരണഘടനയോട് സത്യമുള്ളവരാവുക, രാജ്യത്തിന്റെ യഥാര്‍ത്ഥ മകളും മകനുമാവുക'. പോലിസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രത്തോടൊപ്പം കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മതനിരപേക്ഷത വാഴട്ടെ എന്നായിരുന്നു ഇന്ദ്രജിത്തിന്റെ പ്രതികരണം. നേരത്തെ പാര്‍വ്വതി തിരുവോത്ത്, ടോവിനോ, പൃഥ്വിരാജ്, അമല പോള്‍, സണ്ണി വെയിന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍ തുടങ്ങിയവരും വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it