Sub Lead

കെഎസ്ഇബി വീട്ടിലെ ഫ്യൂസ് ഊരി ; ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്ത് യുവാവ്

കെഎസ്ഇബി വീട്ടിലെ ഫ്യൂസ് ഊരി ; ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്ത് യുവാവ്
X

കാസര്‍കോട്: വൈദ്യുതി ബില്ല് അടയ്ക്കാത്തതിന് കെഎസ്ഇബി വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തില്‍ യുവാവ് നഗരത്തിലെ 50 ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്തു. ഇതോടെ രണ്ടു മണിക്കൂറോളം 8000ത്തോളം സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. കുഡ്‌ലു ചൂരി കാള്യയങ്കോട്ടെ യുവാവാണ് പ്രതികാരം കാണിച്ചത്.

22,000 രൂപയായിരുന്നു യുവാവിന്റെ കഴിഞ്ഞ മാസത്തെ ബില്‍. 12ന് ആയിരുന്നു പണം അടയ്‌ക്കേണ്ട അവസാന തീയതി. ഇന്നലെ രാവിലെയെത്തിയ ജീവനക്കാര്‍ വീട്ടിലെ ഫ്യൂസ് ഊരുന്നതിനു പകരം തൂണില്‍നിന്നുള്ള കണക്ഷന്‍ വിഛേദിച്ചു. അല്‍പംസമയം കഴിഞ്ഞപ്പോള്‍ വധഭീഷണിമുഴക്കി വൈദ്യുതി സെക്ഷന്‍ ഓഫിസിലെ ഫോണിലേക്ക് സന്ദേശമെത്തിയതായി കെഎസ്ഇബി അധികൃതര്‍ പറയുന്നു. വൈകിട്ട് ഒരു കുട്ടിയുമായിയെത്തിയ യുവാവ് ഭീഷണിപ്പെടുത്തുകയും പണത്തിന്റെ കെട്ടു കാണിച്ച് ബില്ലടയ്ക്കണമെന്നും പറഞ്ഞു. സമയം കഴിഞ്ഞെന്നു പറഞ്ഞപ്പോള്‍ ബഹളം വച്ച് ഇറങ്ങിപ്പോയതായും ജീവനക്കാര്‍ പറയുന്നു. ഇയാള്‍ മടങ്ങിപ്പോയശേഷം വൈദ്യുതി മുടങ്ങിയതായി പലയിടങ്ങളില്‍ നിന്നായി ഫോണ്‍വിളിയെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പല ട്രാന്‍സ്‌ഫോമറുകളുടെയും ഫ്യൂസുകള്‍ ഊരിയെറിഞ്ഞതും പൊട്ടിച്ചതും കണ്ടെത്തിയത്. യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.

Next Story

RELATED STORIES

Share it