കെ എസ് ഷാന്‍ കൊലക്കേസ്: ആര്‍എസ്എസ്സുകാരായ പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ കണ്ടെടുത്തു
ആലപ്പുഴ പുല്ലന്‍കുളത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. ആലപ്പുഴ പുല്ലന്‍കുളത്ത് നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. അഞ്ച് വാളുകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, കെ എസ് ഷാനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പങ്ക് വ്യക്തമാക്കി കൊണ്ട് പോലിസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.
രാഷ്ട്രീയ വിരോധം മൂലമാണ് കൊലയെന്നും രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണുമാണ് എഫ്‌ഐആറിലുള്ളത്. ചേര്‍ത്തലയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതൊന്നും റിപ്പോര്‍ട്ടിലുണ്ട്. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയ്‌ക്കൊടുവിലാണ് കൃത്യം നടത്തിയതെന്നും പോലിസ് വ്യക്തമാക്കിയിരുന്നു.
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള് ഉള്ക്കടലിലെ ന്യൂനമര്ദ്ദം ശക്തിപ്പെട്ടു: വടക്കന് കേരളത്തില് ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില് മസ്ജിദ് തകര്ത്ത സംഭവം: കോണ്ഗ്രസ്, എംബിടി നേതാക്കള്...
5 Aug 2022 10:31 AM GMTമധ്യപ്രദേശില് പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര് മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT