Sub Lead

കെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല ശ്രീകുമാർ

ദലിത്-ആദിവാസി വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കുന്നതിന് വിദേശ തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണം. 1970ൽ സി അച്യുതമേനോൻ സർക്കാർ വിദേശതോട്ടം ഏറ്റെടുക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.

കെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല ശ്രീകുമാർ
X

കോഴിക്കോട്: കെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. നവംമ്പർ ഒന്നിന് കോട്ടയത്ത് നെഹ്റു സ്റ്റേഡിയത്തിൽ വിപുലമായ അവകാശ പ്രഖ്യാപന കൺവെൻഷൻ നടത്തും. ഇതുവരെ കാണാത്ത വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദലിത്-ആദിവാസി വിഭാഗങ്ങളുടെ ഭൂരാഹിത്യം പരിഹരിക്കുന്നതിന് വിദേശ തോട്ടം ഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണം. 1970ൽ സി അച്യുതമേനോൻ സർക്കാർ വിദേശതോട്ടം ഏറ്റെടുക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. ഹാരിസൺ ഭൂമിയെക്കുറിച്ച് റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരനും തുടർന്ന് എം ജി രാജമാണിക്യവും സർക്കാരിന് റിപോർട്ടും നൽകിയിരുന്നു.

രാജമാണി ക്യം നൽകിയ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിയമ നിർമാണത്തെക്കുറിച്ച് അടിയന്തരമായി ആലോചിക്കണം. കേരളത്തിന്റെ കാർഷിക മേഖലയുടെ വികാസത്തിന് അത് ആവശ്യമാണ്. അതിലൂടെ ആദിവാസി - ദലിത് വിഭാഗങ്ങളുടെ ഭൂരാഹിത്യത്തിന് പരിഹാരവുമുണ്ടാക്കാം.

പട്ടിജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നില്ല. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഇപ്പോഴും പാതി വഴിയലാണ്. എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കണമെന്നും ആവശ്യപ്പെടും. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. അവകാശ പ്രക്ഷോഭ കൺവെൻഷനിൽ ദലിത് -ആദിവാസി സംഘടനകളും ചെങ്ങറ, അരിപ്പ അടക്കമുള്ള സമര പോരാളികളെയും പങ്കെടുപ്പിക്കുമെന്നും പുന്നല ശ്രീകുമാർ പറഞ്ഞു.

Next Story

RELATED STORIES

Share it