Sub Lead

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസില്‍ എന്ത് സമീപനമാണ് പ്രോസിക്യുഷന്‍ കൈക്കൊള്ളുക എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്: ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു
X

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. യുഎപിഎ ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്ന് പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച് വരികയാണെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച കോടതി അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെജാമ്യാപേക്ഷ മറ്റന്നാളേക്ക് മാറ്റുകയായിരുന്നു. രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേസില്‍ എന്ത് സമീപനമാണ് പ്രോസിക്യുഷന്‍ കൈക്കൊള്ളുക എന്നത് ഏറെ ശ്രദ്ധേയമായിരുന്നു.

വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്കെതിരെ ചെറിയ കാരണങ്ങള്‍ക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്ന് പ്രതിഭാഗം വാദിച്ചു. യുഎപിഎ വകുപ്പ് പൂര്‍ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. പോലിസ് റിപ്പോര്‍ട്ടിലെ കുറ്റസമ്മതത്തില്‍ സിപിഐ മാവോയിസ്റ്റ് എന്നു പറയുന്നുണ്ടല്ലൊ എന്ന് കോടതി ചോദിച്ചു.

ലഘുലേഖ കണ്ടെത്തുന്നതോ മുദ്രാവാക്യം വിളിക്കുന്നതോ യുഎപിഎ ചുമത്താവുന്ന കുറ്റമല്ലെന്ന് പ്രതിഭാഗം വാദിച്ചു. വിദ്യാര്‍ഥികളായ രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരുടെ ഭാവി നശിപ്പിക്കുന്ന നിലപാട് പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്, അതുകൊണ്ട് കോടതി ഇടപെട്ട് യുഎപിഎ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. തെളിവ് ശേഖരിക്കാനുള്ള സാവകാശം നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം എതിര്‍ത്തു. പിടികിട്ടാ പുള്ളികളൊന്നുമല്ല അറസ്റ്റിലായവര്‍ എന്നും എപ്പോള്‍ വേണമെങ്കിലും ഹാജരാകാവുന്നതേ ഉള്ളു എന്നും പ്രതിഭാഗം വാദിച്ചു.

Next Story

RELATED STORIES

Share it