Sub Lead

കൊയിലാണ്ടിയിലെ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞുണ്ടായ തിക്കിലെയും തിരക്കിലെയും മരണം മൂന്നായി

കൊയിലാണ്ടിയിലെ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞുണ്ടായ തിക്കിലെയും തിരക്കിലെയും മരണം മൂന്നായി
X

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉല്‍സവത്തിനിടെ ആനകള്‍ ഇടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കുംതിരക്കിലും മരിച്ചവരുടെ എണ്ണം മൂന്നായി. രാജന്‍ എന്നയാള്‍ കൂടി മരിച്ചതായി അധികൃതര്‍ അറിയിച്ചു. ലീല, അമ്മുക്കുട്ടി എന്നിവര്‍ മരിച്ച കാര്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ 30ഓളം പേരില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനെത്തിച്ച പീതാംബരന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു.ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. കുത്തേറ്റ ആനകള്‍ ഓടുന്നതിനിടെ ആനയുടെ ചവിട്ടേറ്റാണ് സ്ത്രീകള്‍ മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്ര പരിസരത്തെ ദേവസ്വം ഓഫിസും ആന തകര്‍ത്തിട്ടുണ്ട്. കെട്ടിടം തകര്‍ന്നുവീണ് അതിനടിയില്‍ പെട്ടും ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 7 പേരാണുള്ളത്. മറ്റുള്ളവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.

Next Story

RELATED STORIES

Share it