Latest News

ദലിത് വൃദ്ധയുടെ മൃതദേഹം പൊതു റോഡില്‍ വച്ച് സംസ്‌കരിച്ച് കുടുംബം

ദലിത് വൃദ്ധയുടെ മൃതദേഹം പൊതു റോഡില്‍ വച്ച് സംസ്‌കരിച്ച് കുടുംബം
X

വൈശാലി; ദലിത് വൃദ്ധയുടെ മൃതദേഹം പൊതു റോഡില്‍ വച്ച് സംസ്‌കരിച്ച് കുടുംബം. ബിഹാറിലെ വൈശാലി ജില്ലയിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെ പ്രധാന ശ്മശാനത്തിലേക്കുള്ള വഴി തടഞ്ഞതിനേ തുടര്‍ന്നാണ് ദലിത് കുടുംബത്തിന് ഇത്തരത്തിലൊരു കൃത്യം നടത്തേണ്ടി വന്നത്. 95 വയസ്സായ ജപ്കി ദേവിയുടെ മരണാനന്തര ചടങ്ങാണ് ഇത്തരത്തില്‍ നടത്തിയത്.

ഇത് ഇന്നും ഇന്നലെയുമായി തുടങ്ങിയ പ്രശ്‌നമല്ലെന്നും കുറേ കാലമായി പ്രദേശത്ത് നിലനില്‍ക്കുന്നതാണെന്നും ഗ്രാമവാസികളായ ദലിത് കുടുംബങ്ങള്‍ പറയുന്നു. ശ്മശാനനത്തിലേക്കുള്ള വഴിയില്‍ ശിവന്റെ ക്ഷേത്രം നിര്‍മിച്ചതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ക്ഷേത്രമുള്ളതുകാരണം, ശ്മശാനത്തിലേക്കുള്ള റോഡ് അടഞ്ഞു. ഇതോടെയാണ് ദലിതര്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്താനായി ശ്മശാനത്തിലേക്ക് പ്രവേശിക്കാനാവാതെ വന്നത്.

സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ റോഡില്‍ പോലിസ് എത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കാര്യങ്ങളില്‍ ഉടന്‍ പരിഹാരം കാണുമെന്നും പോലിസ് പറഞ്ഞു. സംസ്‌കാരചടങ്ങിനു ശേഷം, റോഡ് വൃത്തിയാക്കിയാണ് കുടുംബം മടങ്ങിയത്.

Next Story

RELATED STORIES

Share it