കോട്ടയത്ത് അഞ്ചുപേര്‍ക്ക് കൊവിഡെന്ന് വ്യാജപ്രചാരണം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
BY BSR4 May 2020 3:19 PM GMT
X
BSR4 May 2020 3:19 PM GMT
വൈക്കം: കോട്ടയം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ വൈക്കം പോലിസ് അറസ്റ്റ് ചെയ്തു. വല്ലകം പടിഞ്ഞാറേക്കര പുതുക്കാട്ടില്‍ രജീഷി(42)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ഇയാള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. നവമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു. തിങ്കളാഴ്ച രാവിലെ വല്ലകത്ത് വീടിനുസമീപത്തുനിന്നാണ് ഇയാളെ വൈക്കം എസ് ഐ ആര്‍ രാജേഷ് അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT