കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: കുന്നിക്കോട് യൂത്ത് ഫ്രണ്ട് (ബി) നേതാവിനെ വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കോക്കാട്ട് മനുവിലാസത്തില്‍ മനോജ് (39) ആണ് മരിച്ചത്. കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് മനോജ് കൊല്ലപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. വെള്ളിയാഴ്ച രാത്രിയില്‍ വെട്ടേറ്റ നിലയില്‍ റോഡില്‍ കിടന്ന മനോജിനെ നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്.
സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ആരോപിച്ചു. മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സംഭവവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്നും കെപിസിസി നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര്‍ വധം: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സ്കോട്ട്ലന്‍ഡ് ഗുരുദ്വാരയില്‍ ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്‍നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഅരിക്കൊമ്പനുവേണ്ടി സമരം ചെയ്ത യുവാവ് മരിച്ച നിലയില്‍
30 Sep 2023 6:30 AM GMT