- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെട്രോ ട്രെയ്‌നിന്റെ ഡോറില്‍ കൈ കുടുങ്ങി വൃദ്ധന് ദാരുണാന്ത്യം
ശനിയാഴ്ച വൈകീട്ട് 6.42 ഓടെ പാര്‍ക്ക് സ്ട്രീറ്റ് മെട്രോ സ്‌റ്റേഷനിലാണ് അപകടം. ദക്ഷിണ കൊല്‍ക്കത്തയില്‍നിന്നുള്ള 66 കാരനായ സജല്‍കുമാര്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്.
കൊല്‍ക്കത്ത: മെട്രോയുടെ ട്രെയ്‌നിന്റെ വാതിലില്‍ കൈ കുടുങ്ങി വൃദ്ധന് ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് 6.42 ഓടെ പാര്‍ക്ക് സ്ട്രീറ്റ് മെട്രോ സ്‌റ്റേഷനിലാണ് അപകടം. ദക്ഷിണ കൊല്‍ക്കത്തയില്‍നിന്നുള്ള 66 കാരനായ സജല്‍കുമാര്‍ കന്‍ജിലാല്‍ എന്നയാളാണ് മരിച്ചത്.
മെട്രോ ട്രെയ്‌നില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ മെട്രോയുടെ ഡോറില്‍ സജലിന്റെ കൈ കുടുങ്ങുകയായിരുന്നു. ട്രെയിന്‍ മുന്നോട്ട് പോയതോടെ സജല്‍ താഴേക്ക് പതിക്കുകയായിരുന്നു.
സജല്‍ കയറാന്‍ ശ്രമിച്ച എസി കോച്ചിന്റെ ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതാണ് ദുരന്തത്തിന് വഴിവെച്ചത്. അടഞ്ഞ ഡോറിനുള്ളില്‍ സജലിന്റെ കൈ കുടുങ്ങിപ്പോയി. ട്രെയിന്‍ മുന്നോട്ട് എടുത്തതോടെ ഡോറില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു സജല്‍. പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്തെ ഗേറ്റില്‍ ഇടിച്ച് സജല്‍ താഴേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
സംഭവത്തില്‍ കേസ് അന്വേഷണം വേണമെന്ന് കൊല്‍ക്കത്ത മെട്രോയുടെ വക്താവ് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു. സെന്‍സറുകള്‍ ഉള്ള ഡോറിന് ഇടയില്‍ എന്തെങ്കിലും തടസം ഉണ്ടായാല്‍ ഡോറ് അടയുകയോ ട്രെയിന്‍ മുന്നോട്ട് പോവുകയോ ഇല്ല. അതുകൊണ്ട് തന്നെ സജലിന്റെ കൈ എങ്ങനെ ഡോറില്‍ കുടുങ്ങിയെന്നതില്‍ വ്യക്തതയില്ല. സംഭവത്തിന് പിന്നാലെ നിരവധി യാത്രക്കാര്‍ സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















