Sub Lead

കൊടുവള്ളിയിലെ എല്‍ഡി ക്ലര്‍ക്കിന്റെ ആത്മഹത്യ: വോട്ടര്‍ പട്ടിക തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

കൊടുവള്ളിയിലെ എല്‍ഡി ക്ലര്‍ക്കിന്റെ ആത്മഹത്യ: വോട്ടര്‍ പട്ടിക തിരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
X

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ എല്‍ഡി ക്ലര്‍ക്ക് അജീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താന്‍ ഇടതുകൗണ്‍സിലര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തിയതാണ് മരണത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. പോലിസില്‍ പരാതി നല്‍കിയതായി കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സന്‍ വെള്ളറ അബ്ദു നേരത്തെ അറിയിച്ചിരുന്നു. കൊടുവള്ളി നഗരസഭയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന എല്‍ഡി ക്ലാര്‍ക്ക് അജീഷ് ഈ മാസം 19നാണ് ജീവനൊടുക്കിയത്. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇടതുമുന്നണി നേതാക്കള്‍ പറയുന്നു.

Next Story

RELATED STORIES

Share it