Sub Lead

ജോയ്‌സ്‌നയെ ഭര്‍ത്താവ് ഷിജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി

ജോയ്‌സനയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് കോടതി പരിഗണിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനൊപ്പം പോയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നുമുള്ള ജോയ്‌സനയുടെ നിലപാട് അംഗീകരിച്ചാണ് കോടതിയുടെ നടപടി

ജോയ്‌സ്‌നയെ ഭര്‍ത്താവ് ഷിജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി
X

കൊച്ചി: കോടഞ്ചേരിയില്‍ മിശ്ര വിവാഹിതയായ ജോയ്‌സ്‌നയെ ഭര്‍ത്താവ് ഷിജിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി.ജോയ്‌സ്‌നയുടെ പിതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് കോടതി പരിഗണിച്ചത്.താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഷിജിനൊപ്പം പോയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നുമുള്ള ജോയ്‌സ്‌നയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.തന്റെ വീട്ടുകാരുമായി ഇപ്പോള്‍ സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും പിന്നീട് മാതാപിതാക്കളെ കാണുമെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു.

മകള്‍ ജോയ്‌സ്‌നയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്‌സ്‌നയുടെ പിതാവ് ഹരജി ഫയല്‍ ചെയ്തിരുന്നത്.എന്നാല്‍ പിതാവിന്റെ വാദം ജോയ്‌സ്‌ന തള്ളിക്കളഞ്ഞതോടെയാണ് കോടതി ജോയ്‌സനയെ ഭര്‍ത്താവ് ഷിജിനൊപ്പം പോകാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്.കോടതി നിര്‍ദ്ദേശ പ്രകാരം ഇന്ന് രാവിലെ 10 മണിയോടെയാണ് ജോയ്‌സ്‌ന ഭര്‍ത്താവ് ഷിജിനൊപ്പം ഹൈക്കോടതിയില്‍ ഹാജരായത്.

വിവാഹത്തിന്റെ നടപടികള്‍ ഒദ്യോഗികമായി പൂര്‍ത്തിയാക്കിയതിനു ശേഷം തന്റെ മാതാപിതാക്കളെ പോയി കണ്ട് സംസാരിക്കുമെന്ന് കോടതി നടപടിക്കു ശേഷം പുറത്തിറങ്ങിയ ജോയ്‌സ്‌ന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ജോയ്‌സ്‌നയുമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചിട്ടും എന്തുകൊണ്ടാണ് അതിന് തയ്യാറാകാതിരുന്നതെന്ന ചോദ്യത്തിന് ഇപ്പോഴത്തെ സാഹര്യത്തില്‍ തങ്ങള്‍ പറയുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല.പിന്നീട് അവരുമായി സംസാരിക്കുമെന്നുമായിരുന്നു ജോയ്‌സ്‌നയുടെ മറുപടി.

വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം മാതാപിതാക്കളെപോയി കണ്ട് സംസാരിക്കുമെന്നും ജോയ്‌സ്‌ന വ്യക്തമാക്കി.ഇനിയെങ്കിലും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒരുമിച്ചു ജീവീക്കാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ചോദ്യത്തിന് മറുപടിയായി ഷിജിന്‍ പറഞ്ഞു.അടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങിപോകും സമാധാനമായി ജീവിക്കാനാണ് തങ്ങളുടെ ആഗ്രഹമെന്നും ഷിജിന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it